HOME
DETAILS

സ്ത്രീകളെ തെരുവില്‍ പ്രദര്‍ശിപ്പിക്കുന്നതും പരപുരുഷന്മാരോടൊപ്പം വേദി പങ്കിടുന്നതും ഏത് സംഘടന ചെയ്താലും ഇസ്‌ലാം വിലക്കിയത് തന്നെ: സമസ്ത

  
backup
January 02 2019 | 11:01 AM

464564564-samastha-02-01-2019

 

കോഴിക്കോട്: മതനിയമങ്ങള്‍ പറയുന്നതില്‍ സമസ്ത ഒരിക്കലും വിവേചനം കാണിക്കാറില്ലെന്ന് കോഴിക്കോട്ട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം. മുസ്‌ലിം സ്ത്രീകളുടെ പൊതുരംഗ പ്രവേശനവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങള്‍ നേരത്തെ പലതവണ വിശദീകരിച്ചതാണെന്നും ഇസ്‌ലാമിക വീക്ഷണ പ്രകാരം സ്ത്രീയുടെ സംരക്ഷണ ചുമതല പുരുഷനില്‍ നിക്ഷിപ്തമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ക്ക് മാന്യമായ പദവി നല്‍കപ്പെടേണ്ടവരാണ്. അവകാശ സംരക്ഷണത്തിന്റെ പേരില്‍ സ്ത്രീകളെ തെരുവില്‍ പ്രദര്‍ശിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതും പരപുരുഷന്മാരോടൊപ്പം വേദി പങ്കിടുന്നതും പ്രകടനം നടത്തുന്നതും കലാപരിപാടികള്‍ നടത്തുന്നുന്നതും ഏത് സംഘടന ചെയ്താലും ഇസ്‌ലാം വിലക്കിയത് തന്നെയാണ്.

മുത്വലാഖ് ബില്ല് ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് അനുവദിച്ച മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും യോഗം അഭിപ്രായപ്പെട്ടു. മുസ്‌ലിം സ്ത്രീസംരക്ഷണമെന്ന മുഖംമൂടിയണിഞ്ഞ് മുസ്‌ലിംന്യൂനപക്ഷ വിഭാഗത്തെ വേട്ടയാടാനും കേന്ദ്ര ഭരണകൂടം ഈ അവസരം വിനിയോഗിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമത്തിനെതിരേ സമസ്ത സുപ്രിംകോടതിയില്‍ നിയമപോരാട്ടം തുടരും. മുത്വലാഖ് ബില്ലിനെതിരേ രാജ്യസഭയില്‍ ഒറ്റക്കെട്ടായി നിലകൊണ്ട പ്രതിപക്ഷപാര്‍ട്ടികളുടെ നിലപാട് ശ്ലാഘനീയമാണ്.

പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, എം.എം മുഹ്്‌യുദ്ദീന്‍ മൗലവി, യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി. ഇബ്രാഹിം മുസ്‌ലിയാര്‍ വില്യാപ്പള്ളി, ചേലക്കാട് എ മുഹമ്മദ് മുസ്‌ലിയാര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, ഒ.മുഹമ്മദ് എന്ന കുട്ടി മുസ്‌ലിയാര്‍, എം.കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ നെല്ലായ, ത്വാഖാ അഹ്്മദ് മൗലവി, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, വി മൂസക്കോയ മുസ്‌ലിയാര്‍, എം.മരക്കാര്‍ മുസ്‌ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്രത്ത്, മാണിയൂര്‍ അഹ്്മദ് മൗലവി, കെ. ഹൈദര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ചെറുവാളൂര്‍ പി.എസ് ഹൈദര്‍ മുസ്‌ലിയാര്‍, പി.കെ ഹംസകുട്ടി ബാഖവി ആദൃശ്ശേരി, ഐ.ബി ഉസ്മാന്‍ ഫൈസി, ഒ.ടി മൂസ മുസ്‌ലിയാര്‍, ഇ.കെ മുഹമ്മദ് മുസ്‌ലിയാര്‍ പ്രസംഗിച്ചു.

അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, വടുതല മൂസ മുസ്‌ലിയാര്‍, ആറ്റൂര്‍ അബുഹാജി എന്നിവര്‍ക്കു വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തിയാണ് യോഗ നടപടികള്‍ ആരംഭിച്ചത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago