പ്രവാസി സാംസ്കാരിക വേദിയുടെ വൈവിധ്യമാർന്ന പ്രതിഷേധ സായാഹ്നം
ജിദ്ദ: രാജ്യത്തെ വിവാദ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രവാസി സാംസ്കാരിക വേദി ജിദ്ദ സെൻട്രൽ കമ്മറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കവികൾ, ഗായകർ, മറ്റു കലാകാരന്മാർ തുടങ്ങിയവർ നിയമത്തിനെതിരെ എഴുതിയും വരച്ചും പ്രതികരിച്ചത് ശ്രദ്ധേയമായി. വലിയ കാൻവാസിൽ ചിത്രം വരച്ചുകൊണ്ട് ആർട്ടിസ്റ്റ് രവി പരിപാടി ഉത്‌ഘാടനം ചെയ്തു. ശേഷം കുട്ടികളടക്കം പരിപാടിക്കെത്തിയവർ തങ്ങളുടെ പ്രതിഷേധ വാചകങ്ങളും വരകളുമെല്ലാം കാൻവാസിൽ രേഖപ്പെടുത്തി. പ്രവാസി സാംസ്കാരിക വേദി പ്രസിഡണ്ട് റഹീം ഒതുക്കുങ്ങൽ മതേതര ഐക്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബ്ദുൽ മജീദ് നഹ, സലാഹ് കാരാടൻ, കെ.ടി. അബൂബക്കർ എന്നിവർ സംസാരിച്ചു. അരുവി മോങ്ങം, സൈഫുദ്ദീൻ ഏലംകുളം, ഫാത്തിമ ഷമൂല ഷറഫാത്ത് എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. ലിൻസി ബേബി ദേശഭക്തിഗാനം ആലപിച്ചു. ഷഹീർ മൂഴിക്കലിന്റെ നേതൃത്വത്തിൽ നടന്ന ഫാഷിസ്റ്റ് വിരുദ്ധ ആസാദി ഗാനം സദസ്സൊന്നിച്ചു ഏറ്റുചൊല്ലി. വി.കെ. ഷമീം ഇസ്സുദ്ധീൻ അവതാരകനായിരുന്നു.
എം.പി. അഷ്റഫ്, കെ.എം. അബ്ദുൽ കരീം, മുഹമ്മദലി ഓവുങ്ങൽ, ഷഫീഖ് മേലാറ്റൂർ, ദാവൂദ് രാമപുരം, അസീസ് കണ്ടോത്ത്, സാജിദ് ഈരാറ്റുപേട്ട, മുഫ് ലിഹ്, നൗഷാദ് നിടോളി, സൈനുൽ ആബിദ്, താഹ മുഹമ്മദ് കുട്ടി, റബീഹ ഷമീം, ഷഹർബാൻ നൗഷാദ്, റുബീന തുടങ്ങിയവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."