HOME
DETAILS
MAL
വൈറ്റ് ഹൗസ് ആക്രമിക്കുമെന്ന് ഇറാന്‍
backup
January 06 2020 | 03:01 AM
തെഹ്‌റാന്‍: അമേരിക്കയ്ക്ക് അവരുടെ മണ്ണില്‍ തിരിച്ചടി നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും വേണ്ടിവന്നാല്‍ വൈറ്റ് ഹൗസും ആക്രമിക്കുമെന്നും ഇറാന്‍.
സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.
' ഞങ്ങള്‍ക്ക് വൈറ്റ് ഹൗസ് ആക്രമിക്കാന്‍ കഴിയും. അമേരിക്കയ്ക്ക് അവരുടെ മണ്ണില്‍ മറുപടി നല്‍കാനുള്ള ശേഷി ഇറാനുണ്ട്'- ഇറാനിയന്‍ എം.പി അബുല്‍ ഫസല്‍ അബുതൊറാബി പറഞ്ഞു.
ഉചിതമായ സമയത്ത് അമേരിക്കയ്ക്ക് മറുപടി നല്‍കുമെന്നും അബുതൊറാബി കൂട്ടിച്ചേര്‍ത്തു. പ്രത്യാക്രമണം ഉണ്ടായാല്‍ ഇറാനിലെ 52 ഇടങ്ങള്‍ തകര്‍ക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു അബുല്‍ ഫസല്‍ അബുതൊറാബിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."