'താങ്കള്‍ അവിടുത്തെ കാര്യം നോക്കിയാല്‍ മതി'- ഇംറാനോട് ഉവൈസി
ഹൈദരാബാദ്: ഇന്ത്യയിലെ പ്രശ്നങ്ങളെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ നിരന്തരം പ്രതികരണങ്ങള്‍ നടത്തുന്ന പാകിസ്താന് പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരേ അസദുദ്ദീന്‍ ഉവൈസി എം.പി രംഗത്ത്. മുസ്ലിംകള്ക്കെയതിരേഇന്ത്യന് പൊലിസ് നടത്തുന്ന ക്രൂരതകളെ വിമര്‍ശിച്ച് ഇംറാന്‍ ഖാന് ചെയ്ത ട്വീറ്റിനെതിരേയാണ് ഉവൈസിയുടെ പ്രതികരണം.
ഖാന്, താങ്കള്‍ ഞങ്ങളെക്കുറിച്ചല്ല, നിങ്ങളുടെ രാജ്യകാര്യങ്ങളില്‍ ശ്രദ്ദിച്ചാല്‍ മതിയാകും. ജിന്നയുടെ തെറ്റായ നയത്തെ തള്ളിയ അഭിമാനികളായ ഇന്ത്യന്‍ മുസ്ലിംകളാണ് ഞങ്ങള്‍. ദൈവസഹായത്താല്‍ അവസാന നാള്‍വരെ ഇന്ത്യയില്‍ അഭിമാനത്തോടെ ജീവിക്കും. മഹത്തായ ഇന്ത്യന്‍ ഭരണഘടന സുരക്ഷ ഉറപ്പുനല്‍കുന്നുണ്ടെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ ഹൈദരാബാദില്‍ നടന്ന പ്രതിഷേധ റാലിയില്‍ ഉവൈസി പറഞ്ഞു. പാകിസ്താനില്‍ ഗുരുനാനാക്കിന്റെ ജന്മസ്ഥലത്തു നടന്ന ആള്‍ക്കൂട്ട ആക്രമണത്തെ വിമര്‍ശിച്ച ഉവൈസി, പാകിസ്താനിലെ സിഖ് ജനതയെ സംരക്ഷിക്കാനുള്ള നടപടികള്‍ ഇംറാന്‍ ഖാന് കൈകൊള്ളണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."