'പൊലിസും ആഭ്യന്തരമന്ത്രിയും എന്തു ചെയ്യുകയായിരുന്നു' - ജെ.എന്‍.യു ആക്രമണത്തില്‍ ആഞ്ഞടിച്ച് കപില്‍ സിബല്‍
ന്യൂഡല്‍ഹി: ജെ.എന്‍.യു ഗുണ്ടാ ആക്രമണത്തില്‍ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. എങ്ങിനെയാണ് മുഖംമൂടിയണിഞ്ഞവര്‍ക്ക് ക്യാംപസിനകത്ത് കടക്കാന്‍ കഴിഞ്ഞതെന്ന് കപില്‍ സിബല്‍ ചോദിച്ചു. 'വൈസ്ചാന്‍സലര്‍ എന്ത് ചെയ്തു. എന്തിനാണ് പൊലിസ് പുറത്തു നിന്നത്. ആഭ്യന്തര മന്ത്രി എന്തു ചെയ്യുകയായിരുന്നു'- അദ്ദേഹം ചോദിച്ചു. ഈ ചോദ്യങ്ങള്‍ക്കൊന്നു ഉത്തരം കിട്ടപ്പെട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കൃത്യമായ ഗൂഢാലോചനയാണെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിനെതിരെ ട്വിറ്ററിലും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. 'നല്ലനാള്‍. രാജ്യദ്രോഹികളായ പൊലിസുകാര്‍ക്കൊപ്പം. മുഖംമൂടിയണിഞ്ഞവര്‍ക്കൊപ്പം- അവര്‍ സര്‍വ്വകലാശാലയെന്ന ആശയം നശിപ്പിച്ചവരാണ്. മുഖംമൂടിയിട്ട ലക്ഷ്യങ്ങള്‍ക്കൊപ്പം- ഇന്ത്യ രാജ്യമെന്ന ആശയം തന്നെ ഇല്ലാതാക്കുന്നതാണ് അത്. ഇതെല്ലാം കണ്ട് കാവല്‍ക്കാരന്‍ അക്ഷോഭ്യനായി ഇരിക്കുകയാണ്' അദ്ദേഹം ട്വീറ്റ് ചെയ്തു.
സര്‍വകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെയാണ് അന്‍പതോളം വരുന്ന സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പിന്തുണച്ചുകൊണ്ട് അധ്യാപകര്‍ നടത്തിയ യോഗത്തിനിടെയായിരുന്നു ആക്രമണം.
വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം ഒട്ടേറെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ഹോസ്റ്റലിലും ക്യാംപസിലും ആക്രമണം അഴിച്ചുവിട്ടത്.
എ.ബി.വി.പി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ക്യാംപസിന് പുറത്തുനിന്നുളളവരും സംഘത്തിലുളളതായി വിദ്യാര്‍ഥികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."