HOME
DETAILS

യുവതീ പ്രവേശനം: ജില്ലയില്‍ വ്യാപക അക്രമം

  
backup
January 03 2019 | 05:01 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b5%80-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2

തൃശൂര്‍: ശബരിമലയില്‍ യുവതി പ്രവേശത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും ശബരിമല കര്‍മ സമിതിയും തൃശൂര്‍ ടൗണില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. സ്വരാജ് റൗണ്ടില്‍ വിവിധിയടങ്ങളില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും ട്രാഫിക് ഡിവൈഡറുകളും തകര്‍ത്ത പ്രവര്‍ത്തകര്‍ വനിതാ മതിലിന്റെ പ്രചരണാര്‍ഥം സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും നശിപ്പിച്ചു. പാറമേക്കാവ് ക്ഷേത്രത്തിന് സമീപം ബാരിക്കേഡ് തകര്‍ക്കുന്ന ദൃശ്യം പകര്‍ത്തുന്നതിനിടെ പൊലിസുകാരന്റെ കാമറ പിടിച്ചു വാങ്ങി എറിഞ്ഞുടച്ചു. തടയാന്‍ ശ്രമിച്ച പൊലിസുകാരനെ കൈയേറ്റം ചെയ്തു.
ബാറ്റ ജങ്ഷനില്‍ പൊലിസിനെ ബാരിക്കേഡുകള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പൊലിസ് സംയമനം പാലിച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. അക്രമം വ്യാപിക്കുമെന്ന ആശങ്കയില്‍ വ്യാപാരികള്‍ കടകളുടെ ഷട്ടറുകള്‍ താഴ്ത്തി. ജോസ് തിയറ്ററിന് സമീപം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതോടെ അര മണിക്കൂറോളം നഗരത്തില്‍ ഗതാഗതം തടസപ്പെട്ടു. കര്‍മ സമിതി സംസ്ഥാന സെക്രട്ടറി പി.സുധാകരന്‍, ബി.ജെ.പി ജില്ലാ സെക്രട്ടറി എ നാഗേഷ്, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, കെ കേശവദാസ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

വടക്കാഞ്ചേരിയില്‍ അക്രമികള്‍ അഴിഞ്ഞാടി; പൊലിസ് നോക്കുകുത്തിയായി

വടക്കാഞ്ചേരി: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയില്‍ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ അക്രമവും, അഴിഞ്ഞാട്ടവും. മണിക്കൂറുകളോളം ദണ്ഡും മുളവടികളും പട്ടികകളുമായി പട്ടണത്തില്‍ അരാജകത്വം സൃഷ്ടിച്ച പ്രവര്‍ത്തകര്‍ക്ക് കുട പിടിയ്ക്കുന്ന നിലപാടാണ് പൊലിസ് കൈകൊണ്ടത്. രാവിലെ 11 മണിയോടെ പ്രകടനമായെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പട്ടണത്തിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ബലമായി അടപ്പിച്ചു. സി.പി.എമ്മിന്റേയും, ഇടതുപക്ഷ സംഘടനകളുടേയും കൊടിതോരണങ്ങളും ബോര്‍ഡുകളും തല്ലിതകര്‍ത്തു.
ഹോട്ടലുകള്‍ ബലമായി അടപ്പിച്ചതോടെ ഉടമകള്‍ കടുത്ത പ്രതിസന്ധിയിലും, സാമ്പത്തിക ബാധ്യതയിലുമായി. ഊണും മറ്റ് ഭക്ഷണവിഭവങ്ങളുമൊക്കെ തയാറാക്കിയതിന് ശേഷമാണ് അപ്രഖ്യാപിത ഹര്‍ത്താലും നാടിനെ ഭീതിയിലാഴ്ത്തിയ അക്രമങ്ങളും നടന്നത്.
സ്വകാര്യ ബസുകളുടെ ഗതാഗതം തടഞ്ഞതോടെ ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യം തടസപ്പെട്ടു. ഓട്ടോ ടാക്‌സി സര്‍വിസുകളും നിലച്ചു. നൂറ് കണക്കിന് ജനങ്ങള്‍ വഴിയില്‍ അകപ്പെട്ടത് വലിയ പ്രതിഷേധത്തിന് വഴിവച്ചു.
പട്ടണ ഹൃദയത്തിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസിന് നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ ഓഫിസ് കോപൗണ്ടിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ദേശീയ പണിമുടക്കിന്റെ വലിയ ഫ്‌ളക്‌സ് ബോര്‍ഡ് തകര്‍ത്തു.
കല്ലേറില്‍ ഓഫിസിന്റെ ജനല്‍ ചില്ല് തകര്‍ന്നു. പുഴ പാലത്തിന് സമീപം സ്‌കൈ സിറ്റി ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന 'വടക്കാഞ്ചേരി കേബിള്‍ വിഷന്റെ ജനല്‍ ചില്ലും അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. പ്രകടനം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച വരെ വിരട്ടിയോടിച്ചു. ഏതാനും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ദൃശ്യങ്ങള്‍ മായ്ച്ച് കളഞ്ഞതിന് ശേഷമാണ് തിരിച്ചുനല്‍കിയത്.
ഓട്ടുപാറയില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന സി.ഐ.ടി.യു തൊഴിലാളി കബീറിനെ അക്രമിസംഘം മര്‍ദിച്ചു. ഇയാള്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ സ്ഥാപിച്ചിരുന്ന എന്‍.ജി.ഒ യൂനിയന്റെ കൊടിമരം സംസ്ഥാന പാതയിലേക്ക് മറിച്ചിട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നിരവധി തവണ പൊലിസിനെ വെല്ലുവിളിച്ച് പട്ടണത്തില്‍പ്രകടനം നടത്തി. ഈ സമയമത്രയും എസ്. ഐ. കെ.സി രതീഷിന്റെ നേതൃത്വത്തില്‍ വിരലില്ലെണാവുന്ന പൊലിസ് ഓഫിസര്‍മാര്‍ മാത്രമാണ് സുരക്ഷയ്ക്ക് ഉണ്ടായിരുന്നത്.
സംഘ്പരിവാര്‍ പ്രകടനത്തിന് ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളായ പി.ജി. കണ്ണന്‍, വി. എം ഗോപീ ദാസ് , എസ്. രാജു നേതൃത്വം നല്‍കി.
ആര്‍.എസ്.എസിന് അക്രമം നടത്താന്‍ പൊലിസ് ഒത്താശ ചെയ്തു കൊടുത്തതായി സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ. പത്മനാഭന്‍ ആരോപിച്ചു. പട്ടണത്തില്‍ അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ പൊലിസ് നോക്കുകുത്തിയായതായും പത്മനാഭന്‍ കുറ്റപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago