വള്ളിത്തോട് പി.എച്ച്.സിയില്‍ ജനകീയ വിഭവ സമാഹരണ കണ്വന്ഷന്
ഇരിട്ടി: പായം പഞ്ചായത്തിലെ വള്ളിത്തോട് പി.എച്ച്.സിയില്‍ ഈവനിങ് ഒ.പി ആരംഭിക്കുന്നതിന്റെ പ്രഖ്യാപനവും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പി.എച്ച്.സിയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിനായുള്ള ജനകീയ വിഭവ സമാഹരണ കണ്വന്ഷന് ഉദ്ഘാടനവും മന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി വൈകിട്ടു ആറുവരെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കും.
പ്രളയത്തില്‍ തകര്‍ന്ന ആശുപത്രികള്‍ പുനര്‍നിര്‍മിക്കുന്നതിന് വി.പി.എസ് ആരോഗ്യ കേന്ദ്രം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അഞ്ചു ആശുപത്രികളാണ് ആദ്യഘട്ടത്തില്‍ ഗ്രൂപ്പ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അപ്പോളോ ഗ്രൂപ്പും ഇത്തരത്തില്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡത്തില്‍ തന്നെയായിരിക്കും ആശുപത്രികളുടെ നിര്‍മാണമെന്നും മന്ത്രി പറഞ്ഞു.
ഷാരോണ്‍ ബിലീവേഴ്സ് ചര്‍ച്ച് നല്കിയ സ്ഥലത്താണ് ആശുപത്രി കെട്ടിടം നിര്‍മിക്കുന്നത്. ഒരുകോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷനായി. പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, ഡെപ്യൂട്ടി ഡി എം ഒ ഡോ. എം കെ ഷാജ്, എന്‍എച്ച്എം ഡിപിഎം ഡോ. കെ വി ലതീഷ്, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."