മോദി സര്‍ക്കാര്‍ ജനങ്ങളുടെ ജീവനോപാധി തകര്‍ക്കുന്നു: ജെ. ഉദയഭാനു
മാനന്തവാടി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലെടുക്കുന്ന ജനങ്ങളുടെ ജീവനോപാധി തകര്‍ക്കുന്ന നയസമീപനമാണ് സ്വീകരിക്കുന്നതെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു പറഞ്ഞു.
തലപ്പുഴയില്‍ സംയുക്ത ട്രേഡ് യൂനിയന്‍ ദ്വിദിന ദേശീയപണി മുടക്കിന്റെ ഭാഗമായുള്ള ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി നയിക്കുന്ന വാഹന പ്രചരണജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാര്‍ രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെയ്ക്കുകയാണ്. നോട്ട് നിരോധനം, ജി എസ് ടി നടപ്പിലാക്കിയ നടപടി നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്.
പ്രതിരോധം, ഉല്‍പ്പാദനം, പൊതുമേഖലാ ബാങ്കുകള്‍, റെയില്‍വേ, എണ്ണ, വൈദ്യുതി, സ്റ്റീല്‍, കല്‍ക്കരി തുടങ്ങിയാ പൊതുമേഖലകള്‍ ഓഹരിവില്‍പനയിലുടെ സ്വകാര്യവല്‍ക്കരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ റോഡ് ഗതാഗത മേഖല പൂര്‍ണമായും സ്വകാര്യവല്‍ക്കരണം ലക്ഷ്യം വച്ച് മോട്ടോര്‍വാഹനിയമഭേദഗതി ബില്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്നും ജനുവരി എട്ട്, ഒന്‍പത് തിയതികളില്‍ നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി. രാജേഷ് അധ്യക്ഷനായി. പി.കെ മൂര്‍ത്തി, കെ.വി മോഹനന്‍, ഇ.ജെ ബാബു, ടി.എ റെജി, സി.എച്ച് മാമ്മി, എന്‍.ഒ ദേവസി, കെ.ജി മനോഹരന്‍, പി. പുഷ്പന്‍, ജാഥാ ഡയരക്ടര്‍ കെ. സുഗതന്‍, ബി. രാധാകൃഷ്ണപ്പിള്ള, എ.എന്‍ സലിംകുമാര്‍, പി.ജെ അന്റണി, കെ. സജീവന്‍ സംസാരിച്ചു. ജാഥ ഇന്ന് മേപ്പാടിയില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."