പൂജാകാര്യങ്ങളിലും സ്ത്രീകള്‍ക്ക് അവകാശം നല്കുന്ന നിയമം വരണം: ആര്. തിരുമലൈ
കോഴിക്കോട്: എല്ലാ അമ്പലങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ കഴിയണം. ഒപ്പം പൂജാകാര്യങ്ങളിലും സ്ത്രീകള്‍ക്ക് അവകാശം നല്കുന്ന നിയമം വരണമെന്നും എ.ഐ.വൈ.എഫ് ദേശീയ സെക്രട്ടറി ആര്. തിരുമലൈ.
എ.ഐ.വൈ.എഫ് വടക്കന്മേഖലയുടെ നേതൃത്വത്തില്‍ നടത്തുന്ന നവോത്ഥാന സംരക്ഷണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടെ പേരില്‍ മുറവിളി നടത്തുന്നവര്‍ സമൂഹത്തിന്റെ പുരോഗതിയെ തടയുന്നവരാണ്. പാവപ്പെട്ടവരെ ഭിന്നിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാല്‍ അവരെ ഒന്നിപ്പിക്കുക എന്നാണ് സംഘടനയുടെ ലക്ഷമെന്നും അവര്‍ പറഞ്ഞു. നാലു ദിവസങ്ങളിലായി നടക്കുന്ന യാത്ര ആറിന് തൃശ്ശൂരില്‍ സമാപിക്കും.
ശ്രീജിത്ത് മുപ്രാലി, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്, കെ. രാജന് എം. എല്‍.എ, ജാഥാ ലീഡര്‍ മഹേഷ് കക്കത്ത്, അഡ്വ. പി. ഗവാസ്, അനിതാ രാജ്, കെ. പി സന്ദീപ്, മുകേഷ് സുധാകര്‍, പ്രിന്‍സ് മാത്യു, അഡ്വ. കെ. പി ബിന്ദു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."