കുറ്റ്യാടി സ്‌ഫോടനം: കേസ് എന്‍.ഐ.എക്ക് കൈമാറണമെന്ന്
കോഴിക്കോട്: കുറ്റ്യാടി കാക്കുനിയില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടാകുകയും ലീഗ് പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് പി.ഡി.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുന്‍പ് നാദാപുരം നരിക്കാട്ടേരിയിലുണ്ടായ സ്‌ഫോടനത്തില്‍ ശക്തമായ നടപടിയെടുക്കാത്തതാണ് ഇത്തരം സംഭവങ്ങളുടെ തുടര്‍ച്ചയ്ക്ക് കാരണമെന്നും കുറ്റപ്പെടുത്തി. രാഷ്ട്രീയ, വര്‍ഗീയ സംഘര്‍ങ്ങള്‍ നിലനിര്‍ക്കുന്ന കുറ്റ്യാടി, നാദാപുരം മേഖലകളില്‍ ജനങ്ങളുടെ സമാധാനന്തരീക്ഷം തകര്‍ക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്നും യുവാക്കളെ കുരുതി കൊടുക്കുന്ന നേതൃത്വത്തെ തള്ളിപ്പറയാന്‍ പാണക്കാട് തങ്ങള്‍ തയാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അഞ്ചു വര്‍ഷത്തെ ഭരണപരാജയം മറച്ചു പിടിക്കാന്‍ രാമക്ഷേത്രം, മുത്തലാഖ്, ഏക സിവില്‍ കോഡ് അടക്കമുള്ള ന്യൂനപക്ഷ ഉന്മൂലന അജണ്ട നടപ്പാക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് അനുകൂല നിലപാടെടുത്തെ ലീഗ് എം.പി പി.കെ കുഞ്ഞാലിക്കുട്ടിയെ തിരിച്ച് വിളിക്കണമെന്നും ഇത്തരം സമുദായ വഞ്ചകരെ തള്ളിപ്പറയാന്‍ സമസ്തയും മറ്റു പണ്ഡിതന്മാരും തയാറകണമെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കണ്ണൂര്‍ നിസാര്‍ മേത്തര്‍, നൗഷാദ് തിക്കോടി, സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് മുനീര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."