HOME
DETAILS

ശബരിമലയില്‍ ഗൂഢാലോചന നടത്തി തന്റെ നവോത്ഥാന വാശി തീര്‍ക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്: രമേശ് ചെന്നിത്തല

  
backup
January 03 2019 | 09:01 AM

4654645645645631231231-03-01-2019

 

കൊച്ചി: ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ഗൂഢാലോചന നടത്തി തന്റെ നവോത്ഥാന വാശി തീര്‍ക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആക്ടിവിസ്റ്റുകളായ യുവതികളെ തെരഞ്ഞെുപിടിച്ച് തന്റെ അജണ്ട നടപ്പിലാക്കാന്‍ വേണ്ടി മുഖ്യമന്ത്രി നടത്തിയ ഈ തരംതാണ പ്രവര്‍ത്തനം കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന ഭക്തജനങ്ങളെ നോവിച്ചു.

സംസ്ഥാനത്തെ ജനങ്ങളെ ബന്ധികളാക്കാനാണ് സര്‍ക്കാരും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ബി.ജെ.പി നീക്കം സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നേരിടുന്ന കടുത്ത വെല്ലുവിളിയാണ്. ബി.ജെ.പിക്ക് സര്‍ക്കാര്‍ ഇന്ധനം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നു. ജനങ്ങളില്‍ വിഭാഗീയതയുണ്ടാക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നു. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും അക്രമ സമരങ്ങളെ അനുകൂലിക്കുന്നില്ല. വിശ്വാസി സമൂഹങ്ങളുടെ താത്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുളള ശക്തമായ സമരവുമായി മുന്നോട്ട് പോകും.

ശബരിമല തന്ത്രിയെ സര്‍ക്കാര്‍ വിരട്ടേണ്ടെന്നും വനിതാ മതില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയായിരുന്നുവെന്നും സര്‍ക്കാര്‍ പരിപാടിയാണെന്ന് തെറ്റിദ്ധരിച്ചാണ് ചില ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചത് മനപ്പൂര്‍വ്വമാണെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയും ബി.ജെ.പിയും ചേര്‍ന്ന് കേരളത്തിലെ ജനജീവിതം കൂടുതല്‍ കൂടുതല്‍ ദുസ്സഹമാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ് അഞ്ചാം തീയതി കന്റോണ്‍മെന്റ് ഹൗസില്‍ യോഗം ചേരുമെന്നും സര്‍ക്കാരിനെതിരെ സന്ധിയില്ലാത്ത സമരത്തിന് പ്രതിപക്ഷം നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago
No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago