HOME
DETAILS
MAL
സഊദി പരിവര്‍ത്തന പദ്ധതി: വിദേശ നിക്ഷേപം ഇരട്ടിയായി വര്‍ധിപ്പിക്കും
backup
June 09 2016 | 22:06 PM
ദമാം: സഊദി ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ വിദേശ നിക്ഷേപം ഇരട്ടിയാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം അഞ്ചു വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക നിക്ഷേപം ഏഴായിരം കോടി റിയാലായി വര്‍ധിപ്പിക്കുകയാണ് മന്ത്രാലയങ്ങള്‍ ലക്ഷ്യമിടുന്നത്. നിലവില്‍ രാജ്യത്തെ പ്രതിവര്‍ഷ നിക്ഷേപം 3000 കോടി റിയാലാണ്.
വിഷന്‍ 2030 ന്റെ ചുവടു പിടിച്ചു നീങ്ങുന്ന 'ദേശീയ പരിവര്‍ത്തന പദ്ധതി 2020' വിദേശ നിക്ഷേപം 133 ശതമാനം ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഗള്‍ഫ് രാജ്യത്തെ ആകെ വിദേശ നിക്ഷേപമായ 4500 കോടി റിയാലിന് മുകളിലുള്ള നിക്ഷേപമാണ് സഊദിയുടെ ലക്ഷ്യം. 2020 പൂര്‍ത്തിയാകുന്നതോടെ 2.3 ട്രില്യന്‍ റിയാലിന്റെ നിക്ഷേപാവസരങ്ങളും ലക്ഷ്യമിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."