ഹര്‍ത്താല്‍ കോവളം മണ്ഡലത്തിലെ തീരദേശ,ഗ്രാമീണ മേഖലകളെ ബാധിച്ചു
കോവളം: ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താല്‍ കോവളം മണ്ഡലത്തിലെ തീരദേശ, ഗ്രാമീണ മേഖലകളെ ബാധിച്ചു.
കോട്ടുകാല്‍, ചപ്പാത്ത്, പുന്നക്കുളം ,മുക്കോല വിഴിഞ്ഞം, കോവളം, വെങ്ങാനൂര്‍, എന്നിവിടങ്ങളിലും നേമം മണ്ഡലത്തിലെ വാഴമുട്ടം,തിരുവല്ലം, കരുമം മേഖലകളിലും വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. മേഖലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തിയില്ല. ഇരു ചക്രവാഹനങ്ങളും അപൂര്‍വം സ്വകാര്യ വാഹനങ്ങളും ഒഴികെ മറ്റ് വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തെയും ഹര്‍ത്താല്‍ ബാധിച്ചു. കോവളത്തെ ടൂറിസം മേഖലയും ആളൊഴിഞ്ഞ നിലയിലായിരുന്നു. കോവളത്തുണ്ടായിരുന്ന വിദേശികള്‍ ബീച്ചില്‍ തന്നെ തുടര്‍ന്നു. വെങ്ങാനൂര്‍, വിഴിഞ്ഞം , പുന്നക്കുളം, പയറ്റുവിള പ്രദേശങ്ങളില്‍ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ചില കൊടി മരങ്ങളും കൊടിതോരണങ്ങളും നശിപ്പിക്കപ്പെട്ടു. തൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കോവളം, വിഴിഞ്ഞം പൊലിസ് സ്റ്റേഷനുകള്‍ അറിയിച്ചു. ബീമാപള്ളി , പൂന്തുറ, പുത്തന്‍പള്ളി, എസ്.എം ലോക്ക് തുടങ്ങിയ ഇടങ്ങളിലെ വ്യാപരാസ്ഥാപനങ്ങളെ ഹര്‍ത്താല്‍ ബാധിച്ചില്ല. മുട്ടത്തറയിലെ കോഴിയിറച്ചി, മാട്ടിറച്ചി വില്‍പ്പന കേന്ദ്രങ്ങളും അമ്പലത്തറ മീന്‍ വിപണന കേന്ദ്രമായ കുമരിച്ചന്തയും തുറന്നു പ്രവര്‍ത്തിച്ചു.
ഹര്‍ത്താലിനെ തുടര്‍ന്ന് നഗരത്തിലെ മറ്റിടങ്ങളിലെ ചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവിടങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഹര്‍ത്താല്‍ രഹിത ഗ്രാമമായി ബാലരാമപുരത്തെ വഴിമുക്ക് ഇപ്പോള്‍ ഹര്‍ത്താല്‍ രഹിതമാണ്. ഇന്നത്തെ ഹര്‍ത്താലിലും പ്രദേശത്തെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിച്ചു.
കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഒരു ഹര്‍ത്താലിലും ഇവിടത്തെ കടകള്‍ അടച്ചിരുന്നില്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളിലും ജാതി മത സംഘടനകളുടെ ഹര്‍ത്താലുകളിലും ഇവിടുത്തുകാര്‍ കടയടക്കാറില്ല.
ഇന്നലെയും സമീപ പ്രദേശങ്ങളിലെ നിരവധി പേര്‍ ഹര്‍ത്താല്‍ ദിനത്തില്‍ സാധനങ്ങള്‍ ഇവിടെയുള്ള വ്യാപാര സ്ഥാപനങ്ങളെയാണ് ആശ്രയിച്ചത്.വിഴിഞ്ഞം റോഡിലും ഭാഗികമായി കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."