മൃഗങ്ങളെ കൊല്ലാന്‍ പരിസ്ഥിതി മന്ത്രാലയം കൂട്ടുനില്‍ക്കുന്നു: മനേകാ ഗാന്ധി
ന്യൂഡല്‍ഹി: മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന പരിസ്ഥിതി മന്ത്രാലയത്തിന് വനിതാ ശിശുക്ഷേമകാര്യമന്ത്രി മനേകാ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം. തങ്ങള്‍ ശല്യക്കാരെന്ന് കരുതുന്ന മൃഗങ്ങളെ കൊല്ലാന്‍ പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുകയാണെന്നും മൃഗങ്ങളെ കൊലപ്പെടുത്താനുള്ള അമിതാവേശം തനിക്ക് മനസിലാകുന്നില്ലെന്നും മനേകാ ഗാന്ധി പറഞ്ഞു.
വരള്‍ച്ച ബാധിച്ച മഹാരാഷ്ട്രയിലെ ചന്ദര്‍പൂരില്‍ 50ലധികം കാട്ടുപന്നികളെ കൊലപ്പെടുത്തി. സംസ്ഥാന പരിസ്ഥിതി വകുപ്പ് എതിര്‍ത്തിട്ടും കൂടുതല്‍ കാട്ടുപന്നികളെ കൊല്ലാന്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കുകയാണ്. ഇതെന്തിനാണെന്ന് മനസ്സിലാകുന്നില്ല- മനേകാ ഗാന്ധി കുറ്റപ്പെടുത്തി. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ആനകളെ കൊല്ലാന്‍ അനുമതി ചോദിച്ചിരിക്കുന്നു.
ഹിമാചല്‍ സര്‍ക്കാരിന് കുരങ്ങുകളെ കൊല്ലണം. മയിലുകളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായാണ് ഗോവ സര്‍ക്കാര്‍ എത്തിയത്. ശല്യക്കാരായ മൃഗങ്ങളുടെ പട്ടിക തരാന്‍ പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു. അവയെ കൊലപ്പെടുത്തുള്ള അനുമതി നല്‍കാനാണ് ഇത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്നും മനേക പറഞ്ഞു.
ജനവാസ കേന്ദ്രങ്ങള്‍ക്കടുത്തുള്ള കാടുകളില്‍ കാട്ടുമൃഗങ്ങളെ വേട്ടയാടാന്‍ കഴിഞ്ഞ വര്‍ഷം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നുവെന്നും ഈ മേഖലയില്‍ കര്‍ഷകര്‍ മൃഗങ്ങളുടെ ശല്യം നേരിടുന്നതിനാലാണിതെന്നും പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ ഇതെക്കുറിച്ച് പ്രതികരിച്ചു.
കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വിളനശിപ്പിക്കുന്ന മൃഗങ്ങളെ ക്ഷുദ്രജീവികളായി കണക്കാക്കുന്നതിന് നടപടി ക്രമങ്ങളുണ്ടെന്നും അതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പ്രകാശ് ജാവ്‌ദേകര്‍ പറഞ്ഞു. ഇത്തരം മൃഗങ്ങളെ കൊല്ലാന്‍ അധികാരം നല്‍കുന്ന നിയമം നേരത്തെയുണ്ട്. പ്രകാശ് ജാവ്‌ദേകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."