ആനയാംകുന്ന് സ്‌കൂളില്‍ പടര്‍ന്ന് പിടിച്ചത് എച്ച് 1 എന്‍ 1 എന്ന് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കോഴിക്കോട് കാരശ്ശേരി ആനയാംകുന്ന് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പടര്‍ന്നുപിടിച്ച പനി എച്ച് 1 എന്‍ 1 ആണെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗ സാനിധ്യം കണ്ടെത്തിയത്. അഞ്ച് പേരുടെ പരിശോധനാ ഫലമാണ് പുറത്തുവന്നത്.
ഒരധ്യാപികയുടെയും നാല് വിദ്യാര്‍ഥികളുടേതുമാണിത്. മണിപ്പാലിലേക്ക് ആകെ ഏഴ് പേരുടെ രക്തസാംപിളാണ് അയച്ചിരുന്നത്. രോഗം സ്ഥിരീകരിച്ച അധ്യാപിക ഒരു യാത്രക്ക് ശേഷം സ്‌കൂളില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് പനി എല്ലാവരിലേക്കും പകര്‍ന്നത്. കഴിഞ്ഞ ജനുവരി മൂന്ന് മുതലാണ് അധ്യാപകരിലും വിദ്യാര്‍ഥികളിലും പനി വ്യാപകമാകാന്‍ തുടങ്ങിയത്.
163 വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കുമാണ് ആദ്യം പനി ബാധിച്ചത്. പിന്നീട് ഒരോ ദിവസവും എണ്ണം കൂടിവരികയായിരുന്നു. ഇന്നും 34ഓളം വിദ്യാര്‍ഥികളെ പനിബാധിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ഇതുവരെ ആനയാംകുന്ന് സ്‌കൂളുമായി ബന്ധപ്പെട്ട് പനിബാധിച്ചവരുടെ എണ്ണം 210 ആയി. എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രതയിലാണ്.
ഇതുവരേ ഇവര്‍ക്ക് വൈറല്‍ പനിക്കുള്ള ചികിത്സയാണ് നല്‍കിയിരുന്നത്. ഇനിമുതല്‍ ചികിത്സ കൂടുതല്‍ കാര്യക്ഷമമാക്കും. രോഗം പടര്‍ന്നതോടെ അധികൃതര്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം പുതിയ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."