കടകളടപ്പിച്ചു; റോഡില്‍ തീയിട്ടു
ഓമശ്ശേരി: ഹര്‍ത്താലിന്റെ മറവില്‍ ഓമശ്ശേരിയില്‍ സംഘ്പരിവാര്‍ അഴിഞ്ഞാട്ടം. ഇന്നലെ രാവിലെ സംഘടിച്ചെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കടകളപ്പിക്കുകയും റോഡില്‍ തീയിടുകയും താഴെ ഓമശ്ശേരിയിലെ ഹോട്ടല്‍ എറിഞ്ഞുതകര്‍ക്കുകയും ഹോട്ടലുടമയെ മര്‍ദിക്കുകയും ചെയ്തു.
രാവിലെ ഒന്‍പതോടെയാണ് ഹര്‍ത്താലനുകൂലികളായ ഒരു സംഘം താഴെ ഓമശ്ശേരിയില്‍ നിന്ന് പ്രകടനമായി വന്നത്.
പാതി ഷട്ടറിട്ട 'ഡ്രീം കപ് കഫെ' എന്ന ഹോട്ടലില്‍ കയറി ആളുണ്ടോ എന്ന് പരിശോധിച്ച ശേഷം പ്രകടനക്കാര്‍ നഗരം ചുറ്റി വന്ന് വീണ്ടും ഹോട്ടലിനു മുന്‍പില്‍ സംഘടിക്കുകയായിരുന്നു. ബില്‍ഡിങ് ഉടമ കാര്യം തിരക്കുന്നതിനിടെ ഒരു സംഘം ഹോട്ടലിനു നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ഹോട്ടലിന്റെ മുന്‍വശത്തുള്ള ചില്ലുകള്‍ തകരുകയും ഹോട്ടല്‍ ഉടമ ഓമശ്ശേരി എടക്കോട് അശ്‌റഫിന് പരുക്കേല്‍ക്കുകയുമായിരുന്നു.
ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടല്‍ ആക്രമിച്ചതിന് അയ്യപ്പന്‍ എന്ന ഷാനുവിന്റെ നേതൃത്വത്തിലുള്ള അന്‍പതോളം പേര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കൊടുവള്ളി പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."