കോഴിക്കോട് ദേശീയ പാതയിലെ എടായക്കല് വളവ് നിവര്‍ത്തല്‍ പദ്ധതി യഥാര്‍ഥ്യത്തിലേക്ക്
മുണ്ടൂര്‍: അപകടമേഖലയായ തച്ചമ്പാറ എടായ്ക്കല്‍ വളവ് വീതികൂട്ടുന്നത് യാഥാര്‍ഥ്യമാകുന്നു. വിവിധ അപകടങ്ങളില്‍ 24 പേരുടെ ജീവന് നഷ്ടമാകുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്്ക്കുകയും ചെയ്തിട്ടുണ്ട്്. കഴിഞ്ഞദിവസം ഇവിടെ വാഹനം മറിയുകയും ബസും ബൈക്കും കൂട്ടിയിടിച്ചും അപകടമുണ്ടായി. ഏതാനുംമാസംമുമ്പ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ വളവിലുണ്ടായ അപകടത്തെ തുടര്‍ന്നു മരിച്ചിരുന്നു. തുടര്‍ന്ന് ആക്്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് 2015 ഡിസംബര്‍ 21ന് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വളവ് വീതികുട്ടണമെന്നാവശ്യപ്പെട്ട് മനുഷ്യചങ്ങല തീര്‍ത്തിരുന്നു. ചങ്ങലയില്‍ കണ്ണിയായ ഏബ്രഹാം എടായ്ക്കല്‍ വളവില്‍ അപകടത്തില്‍ അന്നുതന്നെ മരണമടഞ്ഞു. നാഷണല്‍ ഹൈവേ അഥോറിറ്റി, റവന്യൂവകുപ്പ് അധികൃതര്‍ക്ക് വളവ് വീതികൂട്ടണമെന്ന് ആവശ്യപ്പെട്ടും ജനകീയ കൂട്ടായ്മ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് റവന്യൂവകുപ്പ് സ്ഥലം സര്‍വേ നടത്തി ഹൈവേ ഡിപ്പാര്‍ട്ട്മെന്റിനു കൈമാറി. ഇതിനൊടുവിലാണ് അപകടവളവ് നിവര്‍ത്തുന്നതിനു നടപടിയായത്. കോങ്ങാട് എം എല്‍ എയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്്ഷന്‍ കൗണ്‍സിലാണ് വളവു നിവര്‍ത്തുന്നതിനുള്ള ചെലവു വഹിക്കുന്നത്. ചെയര്മാന് രാജന് മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി കോങ്ങാട് മണ്ഡലം സെക്രട്ടറി മണികണ്ഠന് പൊറ്റശേരി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."