അയ്യങ്കാളി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കല്‍പ്പറ്റ: ജില്ലയിലെ നാല്, ഏഴ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ ഗ്രേഡ് ലഭിച്ച പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കുളുകളില്‍ പഠിക്കുന്നവരായിരിക്കണം.
കലാ, കായിക മത്സരങ്ങളില്‍ സ്‌കൂള്‍ ജില്ലാ, സംസ്ഥാനതലങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് സി പ്ലസ് ഇല്ലെങ്കിലും അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയില്‍ പേര്, ജാതി, വയസ്, പഠിക്കുന്ന സ്ഥാപനം, ലഭിച്ച ഗ്രേഡ് എന്നിവ രേഖപ്പെടുത്തി ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വാര്‍ഷിക പരീക്ഷയില്‍ ഓരോ വിഷയത്തിനും നേടിയ ഗ്രേഡ് സംബന്ധിച്ച് ഹെഡ് മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ് സഹിതം 20നകം കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി, പനമരം പട്ടികജാതി വികസന ഓഫിസുകളില്‍ അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്ക് പുസ്തകം, നോട്ട്ബുക്ക്, യൂനിഫോം, ബാഗ്, കുട, ഷൂസ് എന്നിവ വാങ്ങുന്നതിനും പ്രതിമാസ സ്റ്റൈപ്പന്റും ഉള്‍പ്പെടെ 4500 രൂപ ലഭിക്കും. സാമ്പത്തികമായി ഏറ്റവും പിന്നാക്കമുള്ളവര്‍ക്ക് മേശ, കസേര എന്നിവയും പോഷകാഹാരത്തിനുള്ള തുകയും അനുവദിക്കും. ഫോണ്‍ 04936 203824.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."