സ്‌കൂളുകളില്‍ അമിതമായി അഡ്മിഷന്‍ ഫീസ് ഈടാക്കുന്നെന്ന്
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അമിതമായി അഡ്മിഷന്‍ ഫീസ് ഈടാക്കുന്നതായി പരാതി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മതിയായ അധ്യാപകരില്ലാത്തതിനാല്‍ പി.ടി.എ ആണ് അധ്യാപകരെ നിയമിക്കുന്നത്.
അതിനാല്‍ പി.ടി.എ ഫണ്ടിലേക്കുള്ള ധനസമാഹണം എന്ന പേരിലാണ് അമിത ഫീസ് ഈടാക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരെ നിയമിക്കാത്തത് പ്രയാസമായിരിക്കുകയാണ്. പ്രൈമറി തലം മുതല്‍ ഹൈസ്‌കൂള്‍തലം വരെയുള്ള ഗവ. സ്‌കൂളുകളിലെയും അവസ്ഥ ഇതാണ്.
ആവശ്യത്തിന് അധ്യാപകരില്ലാതെ വിദ്യാര്‍ഥികളുടെ പഠനം ഇതോടെ അവതാളത്തിലാവുകയാണ്.
ഗവ. സ്‌കൂളുകളില്‍ ഫീസ് ഈടാക്കുന്നതു കാരണം ഈ മേഖലയിലെ ആദിവാസി കുട്ടികളുടെ തുടര്‍പഠനമാണ് മുടങ്ങിയിരിക്കുന്നത്. ആദിവാസികള്‍ക്ക് ഫീസ് നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ്.
പല സ്‌കൂളുകളിലും 1500, 1000, 550 എന്നിങ്ങനെയാണ് ഫീസ് ഈടാക്കുന്നത്. സ്‌കൂളിന്റെ വികസനം, പി.ടി.എ അധ്യാപകര്‍ക്കുള്ള മാസ ശമ്പളം, സ്റ്റേജ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് പണം ഉപയോഗിക്കുന്നതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
എന്നാല്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നുമാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പറയുന്നത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പണം പിരിച്ചെടുക്കുന്നത് നിര്‍ത്തലാക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."