പച്ചക്കറികളുടെ വില കുതിച്ചുയരുന്നു
കല്‍പ്പറ്റ: പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. സാധാരണക്കാരന് വാങ്ങാന്‍ സാധിക്കാത്ത വിധത്തിലാണ് വില വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ വില ക്രമാതീതമായി ഉയരുകയാണ്.
ഒരുകിലോ തക്കാളിക്ക് ഇന്നലെ ജില്ലയിലെ വിവിധയിടങ്ങളില്‍ 56 രൂപ മുതല്‍ 60 രൂപവരെയാണ് ഈടാക്കിയത്. പച്ചമുളക് കിലോക്ക് 80, ബീന്‍സ്-86, വള്ളിപയര്‍-60, ചെറിയ ഉള്ളി-കിലോ 80, വെണ്ട-40 എന്നിങ്ങനെ എല്ലാ ഇനങ്ങള്‍ക്കും വന്‍ വിലയാണ്. വില വര്‍ധനവ് മൂലം പച്ചക്കറി കച്ചവടം കുറവായിരിക്കുകയാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
തക്കാളിക്ക് രണ്ടാഴ്ച മുന്‍പ് കിലോക്ക് 20 രൂപ വിലയുണ്ടായിരുന്നതാണ് മൂന്നിരട്ടിയായി വര്‍ധിച്ചത്. പച്ചക്കറി ഇനങ്ങളില്‍ ഏറ്റവുമധികം വില്‍പ്പന നടക്കുന്നത് തക്കാളിയാണ്. എന്നാല്‍ വില വര്‍ധനവ്മൂലം തക്കാളിയുടെ കച്ചവടം പകുതിയായി കുറഞ്ഞെന്നാണ് കച്ചവടക്കാര്‍ പറുന്നത്. മൈസൂരില്‍നിന്നാണ് ഭൂരിഭാഗം പച്ചക്കറികളും വയനാട്ടിലെത്തുന്നത്. റമദാനെത്തിയതോടെ കുതിച്ചുചാടിയ പച്ചക്കറിവില പിടിച്ചുനിര്‍ത്താന്‍ പാടുപെടുമെന്നാണ് ഇവര്‍ പറയുന്നത്. ഏതായാലും പച്ചക്കറി വിലയിലെ വന്‍വര്‍ധനവ് സാധാരണക്കാരെയാണ് കൂടുതലായും ബാധിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."