HOME
DETAILS

കശ്മീരിലെ നിയന്ത്രണങ്ങള്‍: ഹരജികളില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും

  
Web Desk
January 10 2020 | 02:01 AM

national-article-370-sc-verdict-on-pleas-challenging-curbs-in-jk-today

ശ്രീനഗര്‍: പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ക്കെതിരായ ഹരജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എന്‍.വി രമണ, ആര്‍.സുഭാഷ് റെഡ്ഡി, ബി.ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക. ഹരജികളിന്‍ മേല്‍ വാദം കേള്‍ക്കല്‍ നവംബറില്‍ പൂര്‍ത്തിയായിരുന്നു. വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. ഇന്ന് രാവിലെ 10.30 നാണ് ഹരജികളില്‍ കോടതി വിധി പറയുക.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കശ്മിര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധാ ഭാസിന്‍ തുടങ്ങിയവരാണ് ഹരജിക്കാര്‍.


ആഗസ്റ്റ് അഞ്ചു മുതലാണ് പ്രദേശത്ത് വാര്‍ത്തവിനിമയ സൗകര്യങ്ങള്‍ക്കും മറ്റും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആഗസ്റ്റ് അഞ്ച് മുതല്‍ പ്രദേശത്ത് ഇന്റര്‍നെറ്റും വിച്ഛേദിച്ചിരുന്നു. പ്രീപെയ്ഡ് മൊബൈല്‍ഫോണ്‍ സൗകര്യങ്ങള്‍ വളരരെ ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇന്റര്‍നെറ്റ് നിരോധനം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതോടു കൂടി ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഏറ്റവും കൂടുതല്‍ കാലം ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യമായി ഇന്ത്യ മാറിയിരുന്നു.

ആര്‍ട്ടിക്കിള്‍ 19ല്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള വ്യക്തികളുടെ സ്വകാര്യതക്കുള്ള മൗലികാവകാശം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരാണ് കശ്മീരിലെ നിയന്ത്രണങ്ങള്‍ എന്നായിരുന്നു ഹരജിക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ബിന്ദുവിന്റെ മരണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി, കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് വീണ ജോർജ്ജ്

Kerala
  •  2 days ago
No Image

സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം

Kerala
  •  2 days ago
No Image

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടി, ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപനം

National
  •  2 days ago
No Image

വി.എസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു

Kerala
  •  2 days ago
No Image

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക് 

Kerala
  •  2 days ago
No Image

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍ 

International
  •  2 days ago
No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി 

Business
  •  2 days ago
No Image

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

uae
  •  2 days ago
No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  2 days ago