ഹര്‍ത്താല്‍: ആക്രമണത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പെടെ മൂന്നു പൊലിസുകാര്‍ക്ക് പരുക്ക്
പുതുനഗരം: ബി.ജെ.പി ആക്രമണത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പെടെ മൂന്നു പൊലിസുകാര്‍ക്ക് പരുക്കേറ്റു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.പി ബെന്നി, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ പി. ഗണേശന്‍, വി. രാജേഷ് എന്നിവരേയാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അക്രച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. പയല്ലൂര്‍ മുക്കിലെ സി.ഐ.ടി.യു ഓഫിസ് തകര്‍ക്കുവാന്‍ ശ്രമിച്ചവരെ തടയാനെത്തിയ പൊലിസിനെ കൈയേറ്റം ചെയ്ത് ആക്രമിക്കുകയാണുണ്ടായത്. പരുക്കേറ്റ മൂന്നു പൊലിസ് ഉദ്യോഗസ്ഥരെയും കൊല്ലങ്കോട് സ്വകാര്യ ആശുത്രിയില്‍ പ്രവേശിപ്പിച്ചു.
മുന്നൂറിലധികം വരുന്ന ശബരിമല കര്‍മസമിതി, ബി.ജെ.പി, സംഘ്പരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാണ് പ്രകടനം നടത്തിയത്. കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരേ കേസെടുത്തതായും ആക്രമിച്ച പ്രതികളെ പിടികൂടുവാന്‍ സാധിച്ചിട്ടില്ലെന്നും കൊല്ലങ്കോട് പൊലിസ് പറഞ്ഞു. സി.ഐ.ടി.യു ഓഫിസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രതിഷേധ പ്രകടനത്തില്‍ വ്യാപകമായ ആക്രമണമുണ്ടായി.
ബി.ജെ.പി, ബി.എം.എസ് എന്നിവരുടെ കൊടിതോരണങ്ങള്‍, ഫ്‌ളക്‌സുകള്‍, കൊടിമരങ്ങള്‍ എന്നിവ നശിപ്പിച്ചു. കെ. ബാബു എം.എല്‍.എ ഉള്‍പെടെയുള്ള സി.പി.എം കൊല്ലങ്കോട് ഏരിയ കമ്മിറ്റി പ്രര്‍ത്തകര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. സി.പി.ഐ കമ്മിറ്റിയും പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."