സമുദായത്തിന്റെ സമ്പത്ത് സാമൂഹിക നന്മയ്ക്കാകണം: ഹമീദലി തങ്ങള്‍
മുക്കം: സമുദായത്തിന്റെ സാമ്പത്തിക പുരോഗതി അവശത അനുഭവിക്കുന്നവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും കണ്ണീരൊപ്പാന്‍ ഉപയോഗപ്പെടുത്തണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണത്തിന്റെ രണ്ടാം ദിവസത്തെ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു തങ്ങള്‍. കെ.സി മുഹമ്മദ് ഫൈസി അധ്യക്ഷനായി.
കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. ജലീല്‍ റഹ്മാനി വാണിയന്നൂര്‍ പ്രഭാഷണം നടത്തി. നാസര്‍ ഫൈസി കൂടത്തായി, കെ.വി നൂറുദ്ദീന്‍ ഫൈസി, കെ. മുഹമ്മദ് ബാഖവി കാതിയോട്, അബു മൗലവി അമ്പലക്കണ്ടി, അലി അക്ബര്‍ മുക്കം, എ.എം അഹമ്മദ് കുട്ടി ഹാജി, മണിപ്ര മൊയ്തീന്‍ ഹാജി, മുസ്തഫ ഫൈസി, മുഹമ്മദ് ഫൈസി മങ്ങാട്, മുസ്തഫ അശ്അരി, സഈദ് അസ്‌ലമി, ഹാരിസ് ഹൈതമി തെച്ച്യാട്, നിസാം ഓമശ്ശേരി സംസാരിച്ചു.
നാളെ എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം അധ്യക്ഷനാകും. സ്വാലിഹ് നിസാമി എളേറ്റില്‍ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."