HOME
DETAILS
MAL
കീര്‍ത്തി ചിദംബരത്തിന് വിദേശത്ത് 21 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് സുബ്രഹ്മണ്യം സ്വാമി
backup
February 20 2017 | 19:02 PM
ന്യൂഡല്‍ഹി: മുന്‍കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരത്തിന്റെ മകന് കീര്‍ത്തി ചിദംബരത്തിന് വിദേശ ബാങ്കുകളില്‍ 21 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്്മണ്യം സ്വാമി. ഇതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും ഇതുസംബന്ധിച്ച് ഒരുതരത്തിലുള്ള നടപടികളും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി ചെയ്യുന്നില്ലെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപ്പെടണമെന്നും സുബ്രഹ്്മണ്യം സ്വാമി ആവശ്യപ്പെട്ടു. ഈ അക്കൗണ്ടുകളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റും ആവശ്യപ്പെട്ടിട്ടും കീര്‍ത്തി ഇതുവരെ നല്‍കിയിട്ടില്ലെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."