HOME
DETAILS

മിഠായിത്തെരുവില്‍ ആക്രമണത്തിനിടെ സംഘ് പരിവാര്‍ വര്‍ഗീയ കലാപാഹ്വാനവും 

  
backup
January 04, 2019 | 9:59 AM

harthal-news-kozhikode-muttayitheruvu-04-01-2019
കോഴിക്കോട്: മിഠായിത്തെരുവിലെ സംഘ് പരിവാര്‍ അഴിഞ്ഞാട്ടത്തിനിടെ വര്‍ഗീയ കലാപത്തിന് ആഹ്വാനവും. ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിത്തെരുവിലും കോയന്‍കോ ബസാറിലും പരിസരങ്ങളിലും അഴിഞ്ഞാടിയ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ കടുത്ത വര്‍ഗീയ അധിക്ഷേപങ്ങള്‍ നടത്തി കലാപത്തിന് ശ്രമിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.
 
വ്യാഴാഴ്ച പത്തു മണിയോടെ മിഠായിത്തെരുവിലേക്ക് കുതിച്ചെത്തിയ സംഘപരിവാര്‍ അക്രമികള്‍  അടച്ചിട്ട കടകള്‍ക്കും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും നേരേ ആക്രമണം നടത്തുകയും തുടര്‍ന്ന് പൊലിസ് വിരട്ടിയോടിച്ചപ്പോള്‍ കോര്‍ട്ട് റോഡിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്രത്തിലേക്ക് കയറി ഗെയിറ്റടക്കുകയും അവിടെ നിന്നും പൊലിസിനും വ്യാപാരികള്‍ക്കും നേരെ കല്ലെറിയുകയും ചെയ്തു. തുടര്‍ന്നാണ് ഗേറ്റിനടുത്ത് വന്ന് ഹര്‍ത്താലുമായി ഒരു ബന്ധവുമില്ലാതിരിക്കെ ഒരു പ്രത്യേക മത വിഭാഗത്തിനെതിരേ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. ആ മത വിഭാഗത്തിന്റെ പള്ളികള്‍ ഒരെണ്ണം പോലും ബാക്കിയുണ്ടാവില്ലെന്നും ആ വിഭാഗത്തിലുള്ളവരെ ബാക്കിവെക്കില്ലെന്നുമുള്ള വര്‍ഗീയ പരാമര്‍ശങ്ങള്‍ വിളിച്ചു പറഞ്ഞത്. ഒരു സ്വകാര്യ ചാനല്‍ ഇത് പുറത്തു വിട്ടിട്ടുണ്ട്.
 
കോര്‍ട്ട് റോഡില്‍ ഈ ക്ഷേത്രത്തിനടുത്താണ് വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗദളിന്റെയും കാര്യാലയങ്ങള്‍. ഇവിടെ നിന്നും ആയുധങ്ങളുള്‍പ്പെടെയുവ ഇന്നലെ പൊലിസ് പിടിച്ചെടുത്തിരുന്നു. കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും ഇവിടെ നിന്നും ആയുധങ്ങള്‍ പിടികൂടിയിട്ടും ശക്തമായ നടപടിയെടുക്കാനോ കൂടുതല്‍ പരിശോധനകള്‍ നടത്താനോ പൊലിസ് മുതിര്‍ന്നില്ല. എന്നാല്‍ പൊലിസിന്റെ നിഷ്‌ക്രിയത്തമാണ് മിഠായിത്തെരുവിലെ അക്രമം ഇത്തരത്തിലാവാന്‍ കാരണമെന്നും അക്രമത്തിനിടെ പിടിയിലായ പ്രതികള്‍ക്കെതിരേ കടുത്ത നിയമങ്ങള്‍ ചുമത്തി കേസെടുത്തിട്ടില്ലെന്നും താരതമ്യേന ലഘുവായ കേസുകളേ ചുമത്തിയിട്ടുള്ളൂ എന്ന ആക്ഷേപങ്ങളും പുറത്തു വന്നിട്ടുണ്ട്.
 
വ്യാപാരികള്‍ കടകള്‍ തുറക്കുമെന്നും ഹര്‍ത്താല്‍ അനുകൂലികള്‍ തടയുമെന്നുമുള്ള മുന്‍കൂട്ടിയുള്ള വിവരങ്ങള്‍ അറിഞ്ഞിട്ടും  കാര്യമായ പൊലിസ് സംവിധാനമൊരുക്കിയിരുന്നില്ലെന്ന പരാതി പരക്കെ ഉയര്‍ന്നിട്ടുണ്ട്. മിഠായിത്തെരുവ് പ്രകടനങ്ങള്‍ നിരോധിച്ച സ്ഥലമായിട്ടു പോലും ഇവിടേക്ക് അക്രമികള്‍ പ്രകടനമായി കടന്നുവരുന്നത് തടയാന്‍ പൊലിസിന് കഴിഞ്ഞില്ല. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ടും ഇന്നലെ സംഘപരിവാര്‍ അക്രമികള്‍ നടത്തിയ അഴിഞ്ഞാട്ടങ്ങള്‍ക്കുമെതിരേ ശക്തമായ പ്രതികരണങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നു വന്നുകൊണ്ടിരിക്കയാണ്.
 
ശബരിമല വിഷയം നമുക്ക് മുതലെടുക്കാനുള്ള പ്രത്യേക സാഹചര്യമാണെന്നും അത് പരമാവധി ഉപയോഗപ്പെടുത്തണമെന്നുമുള്ള ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗമാണ് ഇപ്പോള്‍ പ്രാവർത്തി കമായിക്കൊണ്ടിരിക്കുന്നതെന്ന് കോഴിക്കോട് എം.എല്‍.എ എ. പ്രദീപ് കുമാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊൽക്കത്തയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ അനന്തരവളെ അലമാരക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

crime
  •  7 minutes ago
No Image

കല്ലുത്താൻക്കടവിലെ ന്യൂ പാളയം മാർക്കറ്റ് ഉദ്ഘാടന ദിവസത്തിൽ പാളയത്ത് പ്രതിഷേധ 'കടൽ'

Kerala
  •  21 minutes ago
No Image

ആശുപത്രിയിൽ നിന്ന് മരണം സ്ഥിരീകരിച്ചു; എന്നാൽ വീട്ടിലേക്ക് മടങ്ങും വഴി ആംബുലൻസിൽ വെച്ച് വയോധികയ്ക്ക് ജീവന്റെ തുടിപ്പ്

Kerala
  •  36 minutes ago
No Image

പുനര്‍നിര്‍മാണം; ഗസ്സയുടെ മണ്ണില്‍ അമേരിക്കൻ സൈന്യം ഇറങ്ങില്ലെന്ന് യു.എസ്

International
  •  43 minutes ago
No Image

റിയാദിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു; സൗദിയിലെ 71 മത്തെ സ്റ്റോർ

Saudi-arabia
  •  an hour ago
No Image

മകന്റെ മരണത്തിൽ മുൻ ഡിജിപിക്കും മുൻ മന്ത്രിക്കുമെതിരെ കൊലപാതക കേസ്; വീഡിയോകൾ വിവാദമാകുന്നു

crime
  •  an hour ago
No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  8 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  9 hours ago
No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  9 hours ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  10 hours ago