വിദ്യാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി ഫേസ്ബുക്ക് കൂട്ടായ്മ
കല്‍പ്പറ്റ: സഞ്ചാരി ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സഞ്ചാരി ഒമാന്‍ യൂനിറ്റിന്റെ ധനസഹായത്തോടെ കോഴിക്കോട്-വയനാട് യൂനിറ്റുകള്‍ സംയുക്തമായാണ് പഠനോപകരണ വിതരണം നടത്തിയത്. സര്‍ക്കാര്‍ സ്‌കൂളിലെയും ആദിവാസി ഗോത്ര മേഖലയിലെയും തെരഞ്ഞെടുത്ത അമ്പതു കുട്ടികള്‍ക്കാണ് സഞ്ചാരിയുടെ സഹായം ലഭിച്ചത്. അര്‍ഹരായ 10 കുട്ടികള്‍വീതം അഞ്ചു സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്താണ് സഹായം നല്‍കിയത്.
പരിപാടിക്കൊപ്പം പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി മരത്തൈ വിതരണവും നടത്തി. സസ്‌നേഹം സഞ്ചാരി എന്ന ലേബലില്‍ കേരളത്തിലുടനീളം വിവിധ യൂനിറ്റുകള്‍ കേന്ദ്രീകരിച്ചുകൊണ്ട് മുഴുവന്‍ ജില്ലകളിലും വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തുവരുന്നുണ്ട്. ബാഗ്, കുട, നോട്ട്ബുക്കുകള്‍, പേന, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, വാട്ടര്‍ബോട്ടിലുകള്‍ തുടങ്ങി വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സമ്പൂര്‍ണ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. പരിപാടികള്‍ക്ക് സഞ്ചാരി ഫേസ്ബുക്ക് കൂട്ടായ്മയുടെ വിവിധ യൂനിറ്റുകള്‍ക്ക് വേണ്ടി അഭിഷേക് രാജ്, മുനീര്‍ ഹുസൈന്‍, സുനീഷ്, ഹരിപ്രസാദ്, അനില്‍ ശ്യാം, വിഷ്ണു, രാഹുല്‍, കിരണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."