സി.പി.എമ്മില്‍ നിന്ന് ആഭ്യന്തരവകുപ്പ് എടുത്തുമാറ്റണമെന്ന് ശോഭാ സുരേന്ദ്രന്
കൊച്ചി: അക്രമികളുടെ രാഷ്ട്രീയ പ്രസ്ഥാനമായ സി.പി.എമ്മില്‍ നിന്നു ആഭ്യന്തരവകുപ്പ് എടുത്തു മാറ്റണമെന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. ജനങ്ങളുടെ ജീവനും സ്വത്തിനും മാനത്തിനും വിലകല്‍പ്പിക്കാത്ത ആഭ്യന്തര വകുപ്പാണ് കേരളത്തിലെന്നും സംസ്ഥാനത്ത് ഗുണ്ടാ മാഫിയ രാജാണെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നടിയെ ആക്രമിച്ച ക്രിമിനല്‍ സംഘത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ 11 മണി മുതല്‍ എറണാകുളം ഐ. ജി ഓഫീസിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവസിക്കുമെന്നും ശോഭ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.എസ്. ഷൈജു, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി പത്മജ എസ്. മേനോന്, ബി.ജെ.പി എറണാകുളം നിയോജക മണ്ഡലം അധ്യക്ഷന്‍ സി.ജി. രാജഗോപാല്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."