'ആര്‍ദ്രം' ദൗത്യം ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു
ആലപ്പുഴ: 'ആര്‍ദ്രം' ദൗത്യം രോഗീസൗഹൃദ ആശുപത്രിസംരംഭം ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ നിര്‍വഹിച്ചു.
കേരളീയ ആരോഗ്യരംഗത്തെ എല്ലാ തലത്തിലും രോഗീ സൗഹൃദമാക്കുന്നതിനും ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കാനുമാണ് ആര്‍ദ്രം ദൗത്യം ലക്ഷ്യമിടുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.വസന്തദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. സാബു സുഗതന് മുഖ്യപ്രഭാഷണം നടത്തി. ഡോ.ജമുന വര്‍ഗീസ് (നോഡല്‍ ഓഫീസര്‍) സ്വാഗതവും ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ പി.എസ് .സുജ നന്ദിയും പറഞ്ഞു.
യോഗത്തിന്റെ ഭാഗമായി ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ അവരവരുടെ പഞ്ചായത്ത് തല ആരോഗ്യ നിലവാരം സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."