HOME
DETAILS
MAL
എന്ജിനുള്ളില് പുക; എറണാംകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി രണ്ടരമണിക്കൂര്‍ വഴിയില്‍ കിടന്നു
backup
June 10 2016 | 06:06 AM
പരപ്പനങ്ങാടി: എറണാംകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍ എന്ജിനുള്ളില് പുക കണ്ടതിനെ തുടര്‍ന്ന് വഴിയില്‍ പിടിച്ചിട്ടു. രണ്ടര മണിക്കൂറോളമാണ് ട്രെയില്‍ വഴിയില്‍ കിടന്നത്.
ട്രെയിന്‍ താനൂര്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് പുക ശ്രദ്ധയില്‍പെട്ടത്.
തകരാര്‍ പരിഹരിച്ചശേഷം ട്രെയിന്‍ യാത്രതുടര്‍ന്നെങ്കിലും എന്ജിന് തകരാറ് രൂക്ഷമായതിനാല്‍ താനൂരിനും പരപ്പനങ്ങാടിക്കുമിടയില്‍ പിടിച്ചിടുകയായിരുന്നു.
പിന്നീട് കോഴിക്കോടുനിന്നു പുതിയ എന്ജിന് എത്തിയ ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."