മിഠായിത്തെരുവില്‍ കടകള്‍ തീവച്ചു നശിപ്പിക്കാന്‍ ശ്രമം
കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ സംഘര്‍ഷമുണ്ടായ മിഠായി തെരുവിലെ രണ്ട് കടകള്‍ തീയിട്ടു നശിപ്പിക്കാന്‍ ശ്രമം. കോയന്‍ക്കോ ബസാറിലെ അനില്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള തങ്കം റെഡിമെയ്ഡ്‌സ്, മോഹന്‍ ദാസിന്റെ ഉടമസ്ഥതയിലുള്ള ശങ്കരന്‍ ഫാന്‍സിയിലുമാണ് തീയിടാന്‍ ശ്രമം നടത്തിയിരിക്കുന്നത്.
ഇന്നലെ രാവിലെ ഒമ്പതരയോടെ കട തുറക്കാന്‍ എത്തിയപ്പോഴാണ് തീയിടാനുള്ള ശ്രമം ശ്രദ്ധയില്‍പെട്ടത്. ഷട്ടറിന്റെ ഒരു വശം കത്തിയ നിലയിലാണ്. രണ്ട് കടകളുടേയും ഷട്ടറിന്റെ അകത്ത് തീപടര്‍ന്നിട്ടുണ്ട്. ഷട്ടറില്‍ നിന്നു പുകയുയര്‍ന്നത് പരിഭ്രാന്തി പരത്തി. തങ്കം റെഡിമെയ്ഡ്‌സിന്റെ താഴുകളും ഷട്ടറിന്റെ ഒരു വശവും പൂര്‍ണമായും കത്തിനശിച്ചു. ഷട്ടറിന്റെ ഭാഗത്തു നിന്ന് കടയ്ക്ക് ഉള്ളിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. ഷട്ടറിനോട് ചേര്‍ന്ന് തുണികൊണ്ടുള്ള ചവിട്ടി അടക്കം ഉണ്ടായിരുന്നു. ഇതിന് തീ പിടിച്ചിരുന്നെങ്കില്‍ കടയുടെ അകത്തേക്ക് തീ പടരുമായിരുന്നു.
ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് മിഠായി തെരുവില്‍ വന്‍ അക്രമമാണ് അരങ്ങേറിയത്. 10 കടകള്‍ ഇവിടെ തകര്‍ത്തിരുന്നു. ഇതിന്റ തുടര്‍ച്ചയാണ് കടകള്‍ക്ക് തീയിടാനുള്ള ശ്രമമെന്നാണ് കരുതുന്നത്.
സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചുവരികയാണ്. മൂന്നുമണിവരെ കടയ്ക്ക് സമീപത്ത് ചുമട്ടുത്തൊഴിലാളികള്‍ ഇരിക്കുന്നതും പൊലിസ് പട്രോളിങ് നടത്തുന്നതും വ്യക്തമായി കാണാം. അതുകൊണ്ടു തന്നെ പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയ്ക്കാകാം സംഭവം നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."