മദ്യ-മയക്കുമരുന്ന് ലഹരിക്കെതിരേ കുമാരമംഗലത്ത് വിമുക്തി പദ്ധതിക്ക് തുടക്കം
കുമാരമംഗലം: ലഹരിവിമുക്ത കേരളത്തിനായി കുമാരമംഗലം ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന ലഹരിവര്‍ജന മിഷന്റെയും ആഭിമുഖ്യത്തില്‍ മദ്യ-മയക്കുമരുന്ന് ലഹരിക്കെതിരേ വിമുക്തി പദ്ധതിക്ക് കുമാരമംഗലത്ത് തുടക്കമായി. ആറു മാസക്കാലം നീണ്ടു നില്‍ക്കുന്ന കാംപയിനാണ് എക്‌സൈസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കുമാരമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംഘടിപ്പിച്ചിട്ടുള്ളത്.
വാര്‍ഡ്തലത്തില്‍ കലാജാഥകളും തെരുവുനാടകങ്ങളും ഉള്‍പ്പെടെ പ്രചാരണ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി നിര്‍വഹിച്ചു. പഞ്ചായത്ത് വൈ. പ്രസിഡന്റ് ഡെന്നി ഫ്രാന്‍സീസ് അധ്യക്ഷനായി. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ നെല്‍സെണ്‍ കെ.എ മുഖ്യപ്രഭാഷണം നടത്തി. ഡോ. ജയജീന, സിവില്‍ പൊലിസ് ഓഫിസര്‍ സി.കെ മഹേഷ് ക്ലാസെടുത്തു. സിനോജ് ജോസ്, കെ.വി ജോസ്, ചിന്നമ്മ സോജന്‍ലിന്റ സിബിന്‍, ഷെമീന നാസര്‍, ബെന്നി ചെറിയാന്‍, ബീമ അനസ്, അഡ്വ. കെ.എസ് ബിനു, ജയിംസ് ചാക്കോ, ഉഷാ രാജശേഖരന്‍, മഞ്ചു പരമേശ്വരന്‍, ബിന്ദു ബി. നായര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ മെല്‍ഡ ഡേവിഡ്, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ബിന്ദു സുകുസംസാരിച്ചു. കെ.ജി സിന്ധുകുമാര്‍ സ്വാഗതവും സിജു ഒ.പി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."