HOME
DETAILS
MAL
ചക്ക ഉല്പന്ന-വിപണന കേന്ദ്രം ആരംഭിക്കും
backup
February 20 2017 | 21:02 PM
വൈക്കം: ചക്ക വിഭവങ്ങളുടെ ഉല്പന്നങ്ങളുണ്ടാക്കി വിപണന കേന്ദ്രം തുടങ്ങാന്‍ താലൂക്ക് എന്‍.എസ്.എസ് വനിതാ യൂനിയന്‍ പദ്ധതി ആവിഷ്കരിച്ചു. വനിതകളെ സ്വയംതൊഴിലിന് പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ചക്ക കൊണ്ട് എണ്‍പതിലധികം വിഭവങ്ങള്‍ ഉണ്ടാക്കാനാകുമെന്ന് പരിശീലന കളരിയില്‍ വിദഗ്ധര്‍ വ്യക്തമാക്കി. പരിശീലന കളരി എന്‍.എസ്.എസ് യൂനിയന്‍ പ്രസിഡന്റ് ഡോ. സിയാദ് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ യൂനിയന്‍ പ്രസിഡന്റ് കെ.ജി രാജലക്ഷ്മി അധ്യക്ഷയായി. യൂനിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് എസ്. മധു, എം. ഗോപാലകൃഷ്ണന്, കെ.ജി രാധാകൃഷ്ണന്, ദേവീ പാര്‍വ്വതി, ഇന്ദിരാമണി, എ. ശ്രീകല, മീനാറാണി, ശ്രീദേവി, ലളിതകുമാരി, ശ്രീലേഖ മണിലാല്‍, ലീലാവതിയമ്മ, കൃഷ്ണകുമാരി പ്രസംഗിച്ചു. കാര്‍ഷിക സര്‍വകലാശാല ട്രെയിനര്‍ എം. ലൈല, റഷീദ് മുഹമ്മദ് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."