HOME
DETAILS

അക്രമത്തിനിടെ വര്‍ഗീയ കലാപത്തിന് ആഹ്വാനം

  
backup
January 05 2019 | 03:01 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af-%e0%b4%95-2

സംഘ്പരിവാര്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: മിഠായിത്തെരുവിലെ സംഘ്പരിവാര്‍ അഴിഞ്ഞാട്ടത്തിനിടെ വര്‍ഗീയ കലാപത്തിന് ആഹ്വാനവും. ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിത്തെരുവിലും കോയന്‍കോ ബസാറിലും പരിസരങ്ങളിലും അഴിഞ്ഞാടിയ പ്രവര്‍ത്തകര്‍ കടുത്ത വര്‍ഗീയ അധിക്ഷേപങ്ങള്‍ നടത്തി കലാപത്തിന് ശ്രമിച്ച ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
വ്യാഴാഴ്ച പത്തു മണിയോടെ മിഠായിത്തെരുവിലേക്ക് കുതിച്ചെത്തിയ സംഘ്പരിവാര്‍ അക്രമികള്‍ അടച്ചിട്ട കടകള്‍ക്കും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും നേരെ അക്രമണം നടത്തുകയും തുടര്‍ന്ന് പൊലിസ് വിരട്ടിയോടിച്ചപ്പോള്‍ സമീപത്ത് തന്നെയുള്ള കോര്‍ട്ട് റോഡിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്രത്തിലേക്ക് കയറി ഗേറ്റ് അടക്കുകയും ചെയ്തിരുന്നു. അവിടെ നിന്നും പൊലിസിനും വ്യാപാരികള്‍ക്കും നേരെ കനത്ത കല്ലേറും നടത്തിയിരുന്നു. തുടര്‍ന്നാണ് ഗേറ്റിനടുത്തുവന്ന് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഒരു പ്രത്യേക മത വിഭാഗത്തിനെതിരേ നിരവധി തവണ കടുത്ത പരാമര്‍ശങ്ങളും ഭീഷണിയും മുഴക്കുകയായിരുന്നു. ഒരൊറ്റ മുസ്‌ലിമും ഇവിടെയുണ്ടാകില്ല. എല്ലാ പള്ളിയും പൊളിക്കും. കൊന്ന് കൊലവിളി നടത്തും എന്നിങ്ങനെയാണ് ഗേറ്റിനടുത്ത് കൂടിയിരുന്നവര്‍ പുറത്തേക്ക് നോക്കി ആക്രോശിച്ചത്. ഈ കലാപ ആഹ്വാനങ്ങളുടെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തു വിട്ടിട്ടുണ്ട്. കോര്‍ട്ട് റോഡിലുള്ള ഈ ക്ഷേത്രത്തിനടുത്താണ് വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌രംഗ്ദളിന്റെയും കാര്യാലയങ്ങള്‍. ഇവിടെ നിന്നും ആയുധങ്ങളുള്‍പ്പെടെയുള്ളവ ഹര്‍ത്താല്‍ ദിനത്തില്‍ പിടിച്ചെടുത്തിരുന്നു. പൊലിസ് നോക്കിനില്‍കെയാണ് കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഇവിടെ നിന്നും ആയുധങ്ങള്‍ പിടികൂടിയിട്ടും ശക്തമായ നടപടിയെടുക്കാനോ കൂടുതല്‍ പരിശോധനകള്‍ നടത്താനോ പൊലിസ് മുതിര്‍ന്നില്ല. പൊലിസിന്റെ നിഷ്‌ക്രിയത്വമാണ് മിഠായിത്തെരുവിലെ അക്രമം ഇത്തരത്തിലാവാന്‍ കാരണമെന്നും പിടിയിലായ പ്രതികള്‍ക്കെതിരേ ലഘുവായ കേസുകളേ ചുമത്തിയിട്ടുള്ളൂ എന്നും ആക്ഷേപമുണ്ട്.
വ്യാപാരികള്‍ കടകള്‍ തുറക്കുമെന്നും ഹര്‍ത്താല്‍ അനുകൂലികള്‍ തടയുമെന്നും മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും കാര്യമായ പൊലിസ് സംവിധാനമൊരുക്കിയിരുന്നില്ലെന്ന പരാതിയും പരക്കെ ഉയര്‍ന്നിട്ടുണ്ട്. മിഠായിത്തെരുവ് പ്രകടനങ്ങള്‍ നിരോധിച്ച സ്ഥലമായിട്ടു പോലും ഇവിടേക്ക് അക്രമികള്‍ പ്രകടനമായി കടന്നുവരുന്നത് തടയാന്‍ പൊലിസിന് കഴിഞ്ഞില്ല. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ടും സംഘ്പരിവാര്‍ അക്രമികള്‍ നടത്തിയ അഴിഞ്ഞാട്ടങ്ങള്‍ക്കുമെതിരേ ശക്തമായ പ്രതികരണങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുകയാണ്. ശബരിമല വിഷയം നമുക്ക് മുതലെടുക്കാനുള്ള പ്രത്യേക സാഹചര്യമാണെന്നും അത് പരമാവധി ഉപയോഗപ്പെടുത്തണമെന്നുമുള്ള ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ളയുടെതായി നേരത്തെ പുറത്തുവന്ന പ്രസംഗമാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുന്നതെന്ന് കോഴിക്കോട് എം.എല്‍.എ എ. പ്രദീപ് കുമാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  28 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  41 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago