ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്രം അട്ടിമറിക്കുന്നു: പി.കെ കൃഷ്ണന്
പാലാ: ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ആശ്രയമാകുന്ന തൊഴിലുറപ്പ് പദ്ധതി കേന്ദ്രം അട്ടിമറിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കര്‍ഷകത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റുമായ പി.കെ കൃഷ്ണന്. കര്‍ഷകത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകത്തൊഴിലാളി ഫെഡറേഷന് 28ന് സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ജാഥയ്ക്ക് നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കാന്‍ കഴിയുന്ന ഒരു പദ്ധതിയും നടപ്പിലാക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല. കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയുടെ പ്രവര്‍ത്തനവും നിലച്ച മട്ടാണ്. സാമ്പത്തിക പ്രതിസന്ധിയുള്ള ക്ഷേമനിധിയിലേക്ക് വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഭൂവുടമകളില്‍ നിന്നുള്ള വിഹിതം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി റെജി അധ്യക്ഷനായി. പി. സുഗതന്, ജോണ്‍ വി. ജോസഫ്, കെ.ഡി മോഹനന്, ആര്. മുസ്തഫ, മനോജ് ഇടമന, സിബി താളിക്കല്ല്, ബാബു കെ. ജോര്‍ജ്, എം.ജിശേഖരന്, പി.കെ ഷാജകുമാര്‍, കെ.എസ് മാധവന്, അഡ്വ. സണ്ണി ഡേവിഡ്, പയസ് രാമപുരം, ടി.ജി. ബിജു, എം. സുരേന്ദ്രന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."