HOME
DETAILS
MAL
മമതയെ സന്ദര്‍ശിച്ച് മോദി; സി.എ.എ, എന്‍.ആര്‍.സി നടപടികള്‍ പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മമത
backup
January 11 2020 | 14:01 PM
കൊല്‍ക്കത്ത: വ്യാപക പ്രതിഷേധത്തിനിടെ കൊല്‍ക്കത്തയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ നരേന്ദ്ര മോദി, മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ സന്ദര്‍ശിച്ചു. മോദിയുടെ ക്ഷണ പ്രകാരം മമത രാജ്ഭവനിലെത്തിയാണ് ചര്‍ച്ച നടത്തിയതത്.
സംസ്ഥാനത്തെ ജനങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തേയും ദേശീയ പൗരത്വ രജിസ്റ്ററിനെയും എതിര്‍ക്കുന്നുവെന്നും ഈ നടപടികളിന്‍മേല്‍ പുനഃപരിശോധന നടത്തണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും കൂടിക്കാഴ്ചക്ക് ശേഷം മമത മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മറ്റ് ചില പരിപാടികള്‍ക്കായാണ് എത്തിയത് എന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ക്ക് മമതയെ ഡല്‍ഹിയിലേക്ക് ക്ഷണിക്കുകയാണ് മോദി ചെയ്തതെന്നാണ് ലഭിക്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."