കഴക്കൂട്ടം-കാരോട് നാലുവരിപ്പാത ബൈപാസ് നിര്‍മാണം കുതിക്കുന്നു
കഠിനംകുളം: ആദ്യഘട്ടത്തില്‍ കഴക്കൂട്ടത്ത് നിന്ന് തുടങ്ങി മുക്കോല അവസാനിക്കുന്ന നാല് വരിപ്പാത ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുതിക്കുന്നു. സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള കരാറുകാരന്റെ തീവ്ര യജ്ഞമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കഴക്കൂട്ടം മുതല്‍ മുക്കോല വരെയുള്ള വേഗത. വരുന്ന സെപ്തംബര്‍ മാസം അവസാനത്തോടെ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇത് ഏറെ കുറേ പ്രാവര്‍ത്തികമാകാന്‍ തന്നെയാണ് സാധ്യത. 2015 സെപ്തംബറിലാണ് കഴക്കൂട്ടം കാരോട് റോഡ് നാലുവരിപ്പാതയാക്കാനുള്ള ജോലികള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ചില തടസ്സങ്ങള്‍ കാരണം ഇത് മൂന്നുമാസം മുന്നോട്ട് പോയില്ല. തുടര്‍ന്ന് തുടങ്ങിയ നിര്‍മാണങ്ങള്‍ക്ക് ഇന്ന് വരെ ഒരു തടസവും കൂടാതെ മുന്നേറുകയാണ്.
ആക്കുളം കായലിന് കുറുകേയും കോവളം മുക്കോലപ്പാതയുടെ കന്നുകള്‍ക്ക് കുറുകെയും ചാക്ക റെയില്‍വേ മേള്‍പ്പാലത്തിന്റെയും നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും റെയില്‍വേ മേല്‍പ്പാല നിര്‍മാണം ഇഴഞ്ഞ് നീങ്ങുന്ന അവസസ്ഥയാണ്. എന്നാല്‍ മറ്റു രണ്ട് പാലങ്ങളുടെയും നിര്‍മാണം ഏകദേശം അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. തിരുവല്ലം നദിയെ മറികടക്കുന്ന പാലത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളെ ആയിട്ടുള്ളൂ. ഈ പാലങ്ങളുടെ നിര്‍മാണങ്ങളാണ് ബൈപ്പാസിലെ ഏറ്റവും കട്ടിയേറിയവ. ഇതിനൊപ്പം തന്നെ ആക്കുളത്ത് നാലുവരി പാത കടന്ന് പോകാനുള്ളിടത്തുള്ള പാറപ്പൊട്ടിച്ച് മാറ്റുന്ന ജോലികളും. ഈ പാറയ്ക്ക് സമീപമായി ഫ്‌ളാറ്റ് സമുച്ചയങ്ങളുള്ളതിനാള്‍ വളരെയേറേ ശ്രദ്ധയോടെ വേണ്ട പ്രവര്‍ത്തിയാണിത്.
പാതയുടെ മൊത്തം നിര്‍മാണപുരോഗതി അറുപത് ശതമാനത്തോട് അടുക്കുന്നു എന്നാണ് ബന്ധപ്പെട്ടവരുടെ വിലയിരുത്തല്‍. റോഡ് നിര്‍മാണത്തിലെ ചില വന്‍കിട നിര്‍മാണങ്ങളൊഴിച്ചാല്‍ മറ്റുള്ള ജോലികളെല്ലാം അവസാന ഘട്ടത്തിലാണ്. കഴക്കൂട്ടം മുതല്‍ മുക്കോല വരെയുള്ള 25 കിലോമീറ്റര്‍ ബൈപ്പാസിന്റെ നിര്‍മാണ ചിലവിനായി 670 കോടിയാണ് ചിലവിടുന്നത്. നാല് വരി പാതയാക്കുന്നതിന് പുറമേ ഇരു വഷങ്ങളിലും സര്‍വിസ് റോഡുകളും നിര്‍മിക്കുന്നുണ്ട്. ഇതിന്റെ നിര്‍മാണവും ഏകദേശം 80 ശതമാനം പിന്നിട്ടിട്ടുണ്ട്. നിലവില്‍ റോഡിന്റെ ഇരുവഷങ്ങളിലുമുള്ള ഓടകളുടെയും മറ്റ് ജോലികളും പുരോഗമിക്കുന്നുണ്ട്. നാല് വരിപ്പാതയ്ക്ക് മധ്യത്തുള്ള മീഡിയനില്‍ ഇതിനകം തന്നെ പൂച്ചെടികളും വച്ച് പിടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."