HOME
DETAILS
MAL
പതിനായിരം രൂപയുടെ പാന്‍ ഉല്പന്നങ്ങള് പിടിച്ചെടുത്തു
backup
June 10 2016 | 06:06 AM
തളിപ്പറമ്പ് : നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ പതിനായിരത്തോളം രൂപയുടെ സിഗരറ്റ്, ബീഡി എന്നിവയും നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ പാന്‍പരാഗ്, ഹാന്‍സ് എന്നിവയും പ്രിന്‍സിപ്പല്‍ എസ്.ഐ പി.രാജേഷിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. കുപ്പം എം.എം.യു.പി സ്കൂളിനു സമീപത്തെ ഉളിയന് മൂലയില്‍ കുഞ്ഞുമൊയ്തീന്(60), പാലക്കോടന്‍ പീടികയില്‍ മുഹമ്മദ് ഇല്ല്യാസ്(55), തളിപ്പറമ്പ് ഗവ.മാപ്പിള യു.പി.സ്കൂളിനു സമീപത്തെ ചപ്പന്‍ കാദര്‍ എന്നിവര്‍ക്കെതിരെ പൊലിസ് കേസെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്ത് പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കര്‍ശനമായി തടയണമെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് പൊലിസ് പരിശോധന കര്‍ശനമാക്കിയത്. വരും ദിവസങ്ങളിലും റെയിഡ് തുടരുമെന്ന് എസ്.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."