പൗരത്വ നിയമ ഭേദഗതി: ആശങ്കകള്‍ ദൂരീകരിക്കണമെന്ന് സീറോ മലബാര്‍ സിനഡ്
കൊച്ചി: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് രാജ്യത്ത് നിലവിലുള്ള ആശങ്കകള്‍ ദൂരീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് സീറോ മലബാര്‍ സഭയുടെ സിനഡ് ആവശ്യപ്പെട്ടു. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലെ കാര്യാലയത്തില്‍ ഇന്നലെയാണ് മെത്രാന്‍ സിനഡ് ആരംഭിച്ചത്.
സിനഡിന്റെ രണ്ടാം ദിവസമായ ഇന്ന് പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു.
ഭാരതത്തിന്റെ പവിത്രമായ ഭരണഘടന അവികലമായി പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ നിയമനിര്‍മാതാക്കള്‍ ശ്രദ്ധിക്കണം. ഭരണഘടനയുടെ അടിസ്ഥാനമൂല്യമായ മതേതരത്വം ഈ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയില്‍ നില്‍ക്കാന്‍ ഇടവരരുത്. തിരിച്ചുപോകാന്‍ ഇടമില്ലാത്ത വിധം രാജ്യത്ത് നിലവിലുള്ള അഭയാര്‍ഥികളെ മതപരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നല്‍കാനും സര്‍ക്കാര്‍ തയാറാകണം. പുതുതായി പൗരത്വം നല്‍കുന്നവരെ പുനരധിവസിപ്പിക്കുമ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെ കൂടി സര്‍ക്കാര്‍ പരിഗണിക്കണം.
അഭയാര്‍ഥികളില്‍ ചിലരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാര്‍ഥി ക്യാംപുകളില്‍ പാര്‍പ്പിക്കാനുമുള്ള നീക്കം പുനഃപരിശോധിക്കണം. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ നിലപാടില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും സിനഡ് വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."