ട്രംപിന്റെ പുതിയ സുരക്ഷ ഉപദേഷ്ടാവായി മക്മാസ്റ്ററെ നിയമിച്ചു
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റിന്റെ പുതിയ സുരക്ഷാ ഉപദേഷ്ടാവായി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍ബര്‍ട്ട് റെയ്മണ്ട് മക്മാസ്റ്റര്‍ നിയമിതനായി. മുന്‍ ഉപദേഷ്ടാവായ മൈക്കല്‍ ഫ്‌ളിന്‍ രാജിവച്ച ഒഴിവിലേക്കാണ് മക്മാസ്റ്ററുടെ നിയമനം.
മക്മാസ്റ്റര്‍ ഇറാഖിലും അഫ്ഘാനിസ്താനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വൈസ് അഡ്മിറല്‍ ആയിരുന്ന റോബര്‍ട്ട് ഹര്‍വാര്‍ഡിനെയായിരുന്നു ആദ്യം ട്രംപ് ഉപദേശകനായി നിര്‍ദേശിച്ചത്. എന്നാല്‍, ഉപദേശകന്റെ റോള്‍ ഏറ്റെടുക്കാന്‍ ഇദ്ദേഹം വിസമ്മതിക്കുകയായിരുന്നു. വ്യക്തിപരമായ അസൗകര്യങ്ങളാണ് ഇദ്ദേഹം കാരണമായി പറഞ്ഞത്.
ഇറാഖിലും അഫ്ഘാനിസ്താനിലും സേവനമനുഷ്ഠിച്ച ഹെര്‍ബര്‍ട്ട് റെയ്മണ്ട് മക്മാസ്റ്റര്‍ വളരെ എക്‌സ്പീരിയന്‍സുള്ള വ്യക്തിയാണ്. സൈന്യത്തില്‍ അദ്ദേഹത്തെ ഏവരും ബഹുമാനിക്കുന്നു. കൂടാതെ കാര്യങ്ങളെല്ലാം അദ്ദേഹം ചിന്തിച്ചാണ് ചെയ്യുക. കാര്യങ്ങളെല്ലാം തുറന്നു പറയുന്ന വ്യക്തയാണെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു.
മുന്‍ ഉപദേഷ്ടാവായ മൈക്കല്‍ ഫ്‌ളിന്‍ റഷ്യയുമായുള്ള അവിഹിത ബന്ധത്തെതുടര്‍ന്നുള്ള ആരോപണത്തിനൊടുവില്‍ രാജിവയ്ക്കുകയായിരുന്നു. റഷ്യക്ക് നിരോധനമേര്‍പ്പെടുത്താനുള്ള യു.എസ് പ്രസിഡന്റിന്റെ നീക്കത്തെ കറിച്ച് ഫ്‌ളിന്‍ വിവരം നല്‍കിയെന്നാണ് പ്രധാന ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."