ജോസ്‌വിനും ജസ്‌വിനും മറഞ്ഞു; കണ്ണീര്‍ തോരാതെ കാരക്കാമല
മാനന്തവാടി: ചങ്ങാടത്തില്‍ കളിക്കവേ കുളത്തില്‍ മുങ്ങിമരിച്ച കാരക്കാമല വെള്ളരിവയല്‍ പാത്തികുന്നേല്‍ ഷിനോജ്-ഷീജ ദമ്പതികളുടെ മക്കളായ ജെസ്‌വിനും ജോസ്‌വിനും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
ഇന്നലെ ഉച്ചക്ക് 12.30ന് ഇരുവരുടെയും മൃതദേഹങ്ങള്‍ വന്‍ ജനവലിയുടെ സാന്നിധ്യത്തില്‍ കാരക്കാമല സെന്റ് മേരീസ് ദേവാലായ സെമിത്തേരിയില്‍ സംസ്‌കരിച്ചു. രാവിലെ 11ന് സംസ്‌കാര ചടങ്ങുകള്‍ പുര്‍ത്തിയാക്കി വീട്ടില്‍ നിന്നും മൃതദേഹങ്ങള്‍ എടുക്കുമെന്ന് അറിയിച്ചുവെങ്കിലും ഇരുവരെയും ഒരു നോക്ക് കാണാനായി അളുകള്‍ വീട്ടിലേക്ക് ഒഴികി എത്തിയതോടെ 11.45നാണ് സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹങ്ങള്‍ വീട്ടില്‍ നിന്നും എടുത്തത്.
തുടര്‍ന്ന് വിലാപയാത്രയായി പള്ളിയില്‍ എത്തിച്ചു. ഇവിടെയും കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാനായി അവരുടെ കൂട്ടുകാര്‍ കൈകളില്‍ പൂക്കളുമായി കാത്ത് നിന്നിരുന്നു. അവസാനമായി ഒരു നോക്ക് കാണുവാന്‍ ഏത്തിയ കുട്ടുകാര്‍ വിതുമ്പലടക്കാന്‍ പാടുപ്പെട്ടത് കണ്ടു നിന്നവരെയും കരയിച്ചു.
കഴിഞ്ഞ ദിവസം ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് ഷിനോജിന്റെ തന്നെ ഉടമസ്ഥതയിലുള്ള കുളത്തില്‍ കളിച്ചു കൊണ്ടിരിക്കെ കുട്ടികള്‍ വെള്ളത്തില്‍ വീണത്. അപകടവിവരം ഇളയ പുത്രന്‍ ക്രിസ്റ്റി വന്ന് അറിയിച്ചപ്പോഴാണ് വീട്ടുകാരും നാട്ടുകാരും വിവരമറിഞ്ഞത്. ഇതോടെ നാട്ടുക്കാര്‍ ചേര്‍ന്ന് ഇരുവരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ജെസ്‌വിന്‍ ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും ജോസ്‌വിന്‍ ദ്വാരക എ.യു.പി സ്‌കൂളില്‍ ആറാം ക്ലാസിലെയും വിദ്യാര്‍ഥിയായിരുന്നു. ഇടവക വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ സംസ്‌കാര ശുശ്രൂഷക്ക് നേതൃത്വം നല്‍കി. ഒ.ആര്‍ കേളു എം.എല്‍.എ, മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, ഉഷാ വിജയന്‍ എന്നിവരടക്കം നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."