ഇരുവൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു
പേരാമ്പ്ര: ഇരുവൃക്കകളും തകരാറിലായ ചേനോളി കരുവാന്‍ കണ്ടി ഷാജി ചികിത്സാ സഹായം തേടുന്നു.
നിര്‍ധന കുടുംബാംഗമായ ഷാജി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്്.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമെ ജീവന് രക്ഷിക്കാന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഡയാലിസിസിലൂടെയാണ് ഇപ്പോള്‍ ജീവന് നിലനിര്‍ത്തുന്നത്. ഏകദേശം 25 ലക്ഷത്തോളം രൂപയാണ് ചികിത്സക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
ചികിത്സക്കുള്ള പണം സ്വരൂപിക്കാന്‍ നാട്ടുകാര്‍ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പേരാമ്പ്ര സിന്‍ഡിക്കേറ്റ് ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചു.
നമ്പര്‍ 44172200100313 (ഐ.എഫ്.എസ്.സി കോഡ് എസ്. വൈ.എന്‍.ബി 0004417). ഭാരവാഹികളായി വി.കെ ചന്ദ്രന് (കണ്‍വീനര്‍), കെ.ടി ബാലകൃഷ്ണന് മാസ്റ്റര്‍ (ചെയര്മാന്), എ. കുഞ്ഞികൃഷ്ണന് നായര്‍ (ട്രഷറര്‍) എന്നിവരെ തിഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."