പൊലിസ് അതിക്രമം ആരോപിച്ച് ചുമട്ടുതൊഴിലാളികള്‍ പ്രകടനം നടത്തി
കോഴിക്കോട്: ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിനു കീഴിലുള്ള തൊഴിലാളികളെ കള്ളക്കേസില്‍പ്പെടുത്തി അന്യായമായി അറസ്റ്റ് ചെയ്‌തെന്നാരോപിച്ച് വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധ മാര്‍ച്ച് നടത്തി.
കോഴിക്കോട് ടൗണ്‍ പൊലിസ് എസ്.ഐയുടെ ഗുണ്ടാ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ഇയാളുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
കുറ്റിച്ചിറ ടവറിലുള്ള ഉപകരണങ്ങള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക തൊഴിലാളികളുമായി തര്‍ക്കമുണ്ടായിരുന്നു. കൂലിത്തര്‍ക്കം ഉടമയുമായി ധാരണയായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഉടമ പിന്‍മാറുകയും പൊലിസിന്റെ സമര്‍ദത്തിനു വഴങ്ങി പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍ ചുമട്ടുതൊഴിലാളി അടുക്ക് മറിപ്പ് വിഭാഗവുമായി ബന്ധപ്പെട്ട് യാതൊരുവിധ കൂലിത്തര്‍ക്കവും ഉണ്ടായിരുന്നില്ല. ചുമട്ടുതൊഴിലാളികളെക്കുറിച്ച് യാതൊരു പരാതിയും ഉടമ പൊലിസിന് നല്‍കിയിരുന്നില്ല. പൊലിസിന്റെ ഈ നടപടി നേരത്തെ പ്രാദേശത്തു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. എന്നാല്‍ നോക്കുകൂലിയുടെ പേരില്‍ നിരപരാധികളായ തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നു നേതാക്കള്‍ ആരോപിച്ചു.
പ്രതിഷേധ യോഗത്തില്‍ മുന്‍ മേയര്‍ എം. ഭാസ്‌കരന്‍ (സി.ഐ.ടി.യു), അഡ്വ. രാജന്‍ (ഐ.എന്‍.ടി.യു.സി), നാസര്‍ (എ.ഐ.ടി.യു.സി), ജാഫര്‍ ഷെരീഫ് (എസ്.ടി.യു), മൊയ്തീന്‍ സാഹിബ് (എസ്.എല്‍.എ.എം.ടി.യു), കാനങ്ങോട്ട് ഹരിദാസന്‍, മൂസ പന്തീരങ്കാവ്, പി.ടി മോഹനന്‍, വി. കൃഷ്ണന്‍ സംസാരിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കുഞ്ഞാത് കോയ സ്വാഗതവും പറഞ്ഞു. കോഡിനേഷന്‍ കണ്‍വീനര്‍ ആലിക്കോയ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."