കിഴിശ്ശേരി-തവനൂര്‍ റോഡിന് ഒടുവില്‍ ശാപമോക്ഷം
കിഴിശ്ശേരി: വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന കിഴിശ്ശേരി-തവനൂര്‍ റോഡിന് ഒടുവില്‍ ശാപമോക്ഷമാകുന്നു. പൂര്‍ണമായി തകര്‍ന്ന് യാത്ര ദുസ്സഹമായ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1.20 ലക്ഷം രൂപ ചെലവഴിച്ചാണ് കിഴിശ്ശേരി-തവനൂര്‍ റോഡ് നവീകരിക്കുന്നത്. റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. ഡ്രൈനേജിന്റെയും കലുങ്കുകളുടേയും നിര്‍മാണം പൂര്‍ത്തിയായി. റോഡ് ലെവല്‍ ചെയ്യുന്ന പണികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ ടാറിങ് ആരംഭിക്കും.
വര്‍ഷങ്ങളായി പൂര്‍ണമായും തകര്‍ന്ന് അപകടാവസ്ഥയിലായ ഈ റോഡ് നാട്ടുകാരുടേയും യാത്രക്കാരുടേയും നിരന്തര പ്രതിഷേധങ്ങളെ തുടര്‍ന്നാണ് നവീകരിക്കാന്‍ തീരുമാനിച്ചത്.തകര്‍ന്ന റോഡില്‍ കൂടി കാല്‍ നടയാത്ര പോലും ദുഷ്‌ക്കരമായിരുന്നു. മഴക്കാലമായാല്‍ വെള്ളക്കെട്ടും അതിരൂക്ഷമായിരുന്നു.
കിഴിശ്ശേരിയില്‍നിന്നും മെഡിക്കല്‍ കൊളജിലേക്കുള്ളഎളുപ്പ വഴി ആയതിനാല്‍ ചെറുതും വലുതുമായ അനേകം വാഹനങ്ങള്‍ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമടക്കം നിരവധി നാട്ടുകാരും യാത്രക്കാരും കാല്‍നടയായും മറ്റു വാഹനങ്ങളിലുമായി പതിവായി യാത്ര ചെയ്യുന്ന ഈ റോഡ് നവീകരിക്കുക എന്നത് പ്രദേശവാസികളുടേയും യാത്രക്കാകാരുടേയും വര്‍ഷങ്ങളായുള്ള ആഗ്രഹമാണ്.
ഈ മാസം അവസാനത്തോടെ ജോലികള്‍ പൂര്‍ത്തിയാക്കി റോഡ് ഗതാഗതത്തിന് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."