''ഞങ്ങള്‍ പ്രവാചകന്റെ ആളുകളാണ്, ജിന്ന പാക്കിസ്താനിലേക്ക് വിളിച്ചിട്ട് ഞങ്ങളെ ഉപ്പൂപ്പ പോയിട്ടില്ല''; പൗരത്വ നിയമ കാംപെയ്‌നിങ്ങിനിടെ നാട്ടുകാര്‍ക്ക് മുന്നില്‍ നാണംകെട്ട് അബ്ദുള്ളക്കുട്ടിയും ബി.ജെ.പിക്കാരും
തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ലഘുലേഖകളുമായി വിശദീകരണത്തിനിറങ്ങിയ അബ്ദുള്ളക്കുട്ടിയും ബി.ജെ.പി നേതാക്കളും നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നാണംകെട്ടു. സംഭവസ്ഥലത്തുണ്ടായിരുന്ന ആരോ പകര്‍ത്തിയ ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എവിടെയാണ് സംഭവം നടന്നതെന്ന കാര്യം വ്യക്തമല്ല. ഒരു വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെ ഏതാനും ബി.ജെ.പി പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് അബ്ദുള്ളക്കുട്ടി ദൃശ്യങ്ങളിലുള്ളത്. കയ്യിലുള്ള ലഘുലേഖ കാണിച്ച് നാട്ടുകാരോട് എല്ലാം ഇതില്‍ വിശദമായി സൂചിപ്പിച്ചിട്ടുണ്ടെന്ന് പറയുന്ന അദ്ദേഹം രാജ്യത്തെ ഒരു മുസല്‍മാനുനും ഒരു പ്രശ്‌നവുമുണ്ടാകില്ലെന്നും ഇവിടെ ആര്‍ക്കും ഒരു പ്രതിഷേധവും ഇല്ലെന്നും പറയുന്നു.
[video width="224" height="400" mp4="http://suprabhaatham.com/wp-content/uploads/2020/01/WhatsApp-Video-2020-01-12-at-6.34.26-PM.mp4"][/video]
രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധങ്ങള്‍ പിന്നെ എന്തിന്റെ പേരിലാണെന്നും ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചും ചോദിക്കുന്ന ഒരു നാട്ടുകാരനോട് ആ സമരം നടത്തുന്നത് ജമാഅത്തെ ഇസ്ലമിയാണെന്നും മൗദൂദി വാദികളാണ് അവരെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ മറുപടി. അപ്പോള്‍ നിങ്ങളാരാണെന്ന മറ്റൊരാളുടെ ചോദ്യത്തിന് ബി.ജെ.പി പ്രവര്‍ത്തകരെയെല്ലാം ചേര്‍ത്ത് ഞങ്ങള്‍ പ്രവാചകന്റെ ആളുകളാണെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ മറുപടി.
]ഇവരെല്ലാം അധികാരത്തിന് വേണ്ടി നില്‍ക്കുന്ന പാര്‍ട്ടികളാണ് അവര്‍ പറഞ്ഞിട്ട് പോട്ടെയെന്ന കൂടി നിന്നവരില്‍ ഒരാളുടെ അപ്രതീക്ഷിത പ്രതികരണം ബി.ജെ.പി സംഘത്തെ ജാള്യതയിലാഴ്ത്തി. നിങ്ങള്‍ അടുത്തതായി ഏത് പാര്‍ട്ടിയിലേക്കാണ് പോകുന്നതെന്ന കൂടിനിന്നവരില്‍ നിന്നുള്ള അബ്ദുള്ളക്കുട്ടിയോടുള്ള ചോദ്യംകൂടിയായതോടെ അവിടെ നിന്നും ഏതുവിധേനയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന അവസ്ഥയിലാവുകയായിരുന്നു ബി.ജെ.പി സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."