HOME
DETAILS
MAL
മില്മചതിച്ചു: ചായയ്ക്കും വിലകൂടും
backup
February 21 2017 | 06:02 AM
മട്ടന്നൂര്‍: മില്‍മ പാലിന് വില വര്‍ധിപ്പിച്ചതിനു പിന്നാലെ ഹോട്ടലുകളും തട്ടുകടകളും ചായക്കു വിലകൂട്ടാനൊരുങ്ങുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഒരു ലിറ്റര്‍ പാലിന് നാലു രൂപയോളം വര്‍ധിപ്പിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ചായക്കു ഒന്പതുരൂപയാക്കാന് ഒരുങ്ങുന്നത്. മില്‍മ പാലിന് വിലകൂട്ടിയത് കച്ചവടക്കാര്‍ക്കും വിനയാവുകയാണ്. രൂക്ഷമായ ചില്ലറക്ഷാമം അനുഭവപ്പെടുന്നതായി ഇവര്‍ പറയുന്നു. പാല്‍വില വര്‍ധനവു കൂടാതെ പഞ്ചസാരയ്ക്കും വില കുതിച്ചതോടെയാണ് ചായയ്ക്ക് വില കൂട്ടാന്‍ തങ്ങള്‍ നിര്ബന്ധിതരായിരിക്കുന്നതെന്നു ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു. അര ലിറ്ററിന്റെ ഒരു പാക്കറ്റ് പാലില്‍ നിന്ന് പതിനഞ്ച് ഗ്ലാസ് ചായയാണ് അടിക്കുന്നത്. നിലവില്‍ നാട്ടുമ്പുറങ്ങളില്‍ ഏഴും നഗരങ്ങളില്‍ എട്ടും രൂപയാണ് ചായയ്ക്ക് വിലയീടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."