ഇനി മാജിമാരുണ്ടാകരുത്; ഒഡിഷയില്‍ കെ.എം.സി.സി ആംബുലന്‍സ് സമര്‍പ്പണം ഇന്ന്
ഭുവനേശ്വര്‍: ആംബുലന്‍സോ മറ്റ് വാഹനമോ വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവും ചുമലിലേറ്റി കിലോമീറ്ററുകള്‍ നടക്കേണ്ടി വന്ന ഒഡിഷ സ്വദേശി ദനാ മാജിയുടെ ദയനീയ കഥയില്‍ മനം നൊന്ത കെ.എം.സി.സി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിന് ഇന്ന് കര്‍മസാഫല്യം.
രണ്ട് ആംബുലന്‍സുകളാണ് ഇന്ന് രാവിലെ 11ന് ഭുവനേശ്വര്‍ പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കുക. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ , പി.വി അബ്ദുല്‍ വഹാബ് എം.പി, തദാഗത് സത്പതി എം.പി, ദുബൈ കെ.എം.സി.സി നേതാക്കളായ അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി സംബന്ധിക്കും. ഇ അഹമ്മദിന്റെ സ്മരണക്കായാണ് ദുബൈ കെ.എം.സി.സി ആംബുലന്‍സ് സമര്‍പ്പിക്കുന്നത്. ഭാര്യയുടെ മൃതദേഹവുമായി 12 വയസുകാരിയായ മകളുമൊത്ത് 60 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് ദനാ മാജി നടക്കേണ്ടി വന്നത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ തന്റെ കൈവശം പണമില്ലെന്നും സഹായിക്കണമെന്നും ആശുപത്രി അധികൃതരോട് അദ്ദേഹം അഭ്യര്‍ഥിച്ചെങ്കിലും അവര്‍ കൈയൊഴിഞ്ഞു. തുടര്‍ന്ന് മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് നടന്ന ആ സാധു മനുഷ്യന്റെ കദന കഥ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."