ഉപതെരഞ്ഞെടുപ്പില്‍ 77.69% പോളിങ്; ഇന്ന് ഫലമറിയാം
തിരുവനന്തപുരം: ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്ന പതിനൊന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ 77.69 ശതമാനം പേര് വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന് അറിയിച്ചു. ഇന്ന് രാവിലെ പത്തിന് വോട്ടെണ്ണല്‍ ആരംഭിക്കും.
തെരഞ്ഞെടുപ്പു നടന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തില്‍- തിരുവനന്തപുരം: പനവൂര്‍ ഗ്രാമപഞ്ചായത്ത്-മിന്നിലം-79.81. കൊല്ലം: ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്-നെടുമ്പാറ-77.66. കോട്ടയം: മൂന്നിലവ് ഗ്രാമപഞ്ചായത്ത്-മൂന്നിലവ്-86.38.
വിജയപുരം ഗ്രാമപഞ്ചായത്ത്- പെരിങ്ങള്ളൂര്‍-80.15, എറണാകുളം: പാമ്പാക്കുട ഗ്രാമപഞ്ചായത്ത്-നെയ്ത്തുശാലപ്പടി-84.94. തൃശ്ശൂര്‍: മുനിസിപ്പല്‍ കോര്പ്പറേഷന്- മിഷന് ക്വാര്‍ട്ടേഴ്സ്-58.72. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്-വാടാനപ്പള്ളി വെസ്റ്റ്-70.26. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്-തെക്കേക്കര-88.14. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത്-പിണ്ടാണി-81.91. മലപ്പുറം: അരീക്കോട് ഗ്രാമപഞ്ചായത്ത്-താഴത്തങ്ങാടി-81.78. വയനാട്: പനമരം ബ്ലോക്ക് പഞ്ചായത്ത്-പാക്കം-64.94.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."