ശബരിമല: ഓര്‍ഡിനന്‍സൊന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരില്ല, ഇതു തീരാന്‍ അവര്‍ക്ക് ആഗ്രഹമില്ല; കേരള സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുന്നു- പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ശബരിമല വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ശബരിമല വിധിക്കെതിരെ ഓര്‍ഡിനന്‍സും നിയമവുമൊന്നും ബി.ജെ.പി കൊണ്ടുവരില്ലെന്നും കാരണം ഇതു തീരാന്‍ അവര്‍ക്ക് ആഗ്രഹമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ മിനിമം ചെയ്യേണ്ടത്, വിധിക്കെതിരെ നിയമം കൊണ്ടുവരിക എന്നതാണ്. നിയമ നിര്‍മാണമല്ല, അല്ലാതെ തന്നെ കേന്ദ്ര സര്‍ക്കാരിന് പലതും ചെയ്യാനാവും. സുപ്രിം കോടതിയെ ബോധിപ്പിക്കാനാവും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനങ്ങുന്നില്ല. കേരള സര്‍ക്കാരാവട്ടേ, ശബരിമല വിഷയം വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ വിട്ടുകൊടുത്തിരിക്കുകയാണ്. നരേന്ദ്ര മോദിയും അമിത്ഷായുമൊക്കെ വരുന്നുണ്ട്. അതിനു കാരണമെന്താണ്?
കേരളത്തില്‍ ശബരിമല വച്ച് ബി.ജെ.പി വന്‍ രാഷ്ട്രീയമാണ് കളിക്കുന്നത്. അതിന് എല്ലാ സൗകര്യവും ഇവിടുത്തെ സര്‍ക്കാരും ചെയ്തുകൊടുക്കുകയാണ്. കലാപമൊക്കെ നടക്കുന്ന വഴിക്ക് നടന്നോട്ടെയെന്ന് വയ്ക്കുകയാണ്. ഇത് രാഷ്ട്രീയപരമായി ലാഭമുണ്ടെന്ന് കേന്ദ്രവും സംസ്ഥാനവും കണക്കാക്കുന്നു.
[video width="384" height="280" mp4="http://suprabhaatham.com/wp-content/uploads/2019/01/kunhalikkutty-sabarimala.mp4"][/video]
ഇതിലൂടെ സമാധാനപരമായി നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ ക്ഷീണിപ്പിക്കാമെന്നാണ് പദ്ധതി. രണ്ടു വിഭാഗവും തമ്മില്‍ യുദ്ധവുമായി മുന്നോട്ടുപോകുമ്പോള്‍ ആളുകള്‍ പിന്നാലെ കൂടുമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. കേരളത്തിലെ ജനങ്ങള്‍ സമാധാനവും സൈ്വര്യ ജീവിതവും മതസൗഹാര്‍ദവുമാണ് ആഗ്രഹിക്കുന്നത്.
ശബരിമല ഒരു അയോധ്യയായി കണ്ട് ബി.ജെ.പി കളിക്കുന്നു. അവര്‍ക്ക് എതിരായി പറഞ്ഞ് ഇടതുപക്ഷ സര്‍ക്കാരും മുതലെടുക്കുന്നു. അതാണ് ഇരുവരും ഇത്രയും തീവ്രമായ നിലപാടെടുക്കുന്നത്. ബി.ജെ.പിയുടെ തട്ടകമാക്കി മാറ്റാന്‍ അവര്‍ കളിക്കുന്നു. അതിന് എല്ലാ സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നു- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."