കശ്മിരില്‍ വിവാഹ ധൂര്‍ത്തിന് നിയന്ത്രണം
ശ്രീനഗര്‍: വിവാഹമടക്കമുള്ള ചടങ്ങുകളില്‍ നിയന്ത്രണവുമായി കശ്മിര്‍ സര്‍ക്കാര്‍. ചടങ്ങുകള്‍ക്ക് ക്ഷണിക്കാവുന്ന അതിഥികളുടെ എണ്ണത്തിലും വിഭവങ്ങളുടെ എണ്ണത്തിലും നിയന്ത്രണങ്ങളുണ്ട്. മകളുടെ വിവാഹത്തിന് 500 പേരേയും മകന്റെ വിവാഹത്തിന് 400 പേരെയും പങ്കെടുപ്പിക്കാവൂ എന്നാണ് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുന്നത്. വിവാഹ നിശ്ചയത്തിന് 100 പേരെ മാത്രമേ ക്ഷണിക്കാവൂ.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ നടത്തുന്ന പരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ക്ഷണക്കത്തുകള്‍ക്കൊപ്പം പഴങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവ നല്‍കാന്‍ പാടില്ല.
ഭക്ഷണ കാര്യത്തിലും നിയന്ത്രണമുണ്ട്. ഏഴ് സസ്യ-സസ്യേതര വിഭവങ്ങളും വിളമ്പാം. നിലവില്‍ വിവാഹചടങ്ങുകളില്‍ 20ലധികം വിഭവങ്ങള്‍ വിളമ്പുന്നത് കശ്മിരില്‍ സാധാരണമാണ്.
ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുന്നതിനാണ് ഇത്. ഏപ്രില്‍ ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."