വ്യാപാര സമുച്ചയത്തില്‍ വിമാനം തകര്‍ന്ന് അഞ്ചു മരണം
മെല്‍ബണ്‍: ആസ്ത്രേലിയയില്‍ വ്യാപാര സമുച്ചയത്തിന്റെ മേല്‍ക്കൂരയില്‍ വിമാനം തകര്‍ന്നുവീണ് അഞ്ചു പേര് കൊല്ലപ്പെട്ടു. ഇവരില്‍ നാലു പേര് അമേരിക്കക്കാരാണ്. മെല്‍ബണിലെ എസെന്ഡോന് വിമാനത്താവളത്തിനടുത്തുള്ള റണ്വേയ്ക്കടുത്തുള്ള വ്യാപാര സമുച്ചയത്തിന്റെ മേല്‍ക്കൂരയില്‍ ട്വിന്‍ ടര്‍ബോപ്രോപ്പ് ബീച്ച് ക്രാഫ്റ്റ് കിങ് എന്ന വിമാനം ഇടിച്ചതിനെ തുടര്‍ന്നാണ് ദുരന്തം. ആസ്ത്രേലിയന്‍ സമയം രാവിലെ 9 ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം.
വിമാനം തകര്‍ന്നതിന് തൊട്ടുപിന്നാലെ വന്‍ ശബ്ദത്തോടെ സ്ഫോടനം നടന്നെന്നും അഗ്നിഗോളങ്ങള്‍ വായുവില്‍ ഉയര്‍ന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. അതേസമയം അപകടം നടന്ന സമയത്ത് വ്യാപാര സമുച്ചയം തുറക്കാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചെന്ന് സുരക്ഷാസേന വ്യക്തമാക്കി.
അപകടത്തിന് കാരണം എന്ജിന് തകരാറാണെന്ന് വിക്ടോറിയ സ്റ്റേറ്റ് അസി.പൊലിസ് കമ്മിഷനര്‍ സ്റ്റീഫന്‍ ലിയാന് സൂചിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്നവരാരും രക്ഷപ്പെട്ടിട്ടില്ല. കെട്ടിടത്തില്‍ ഇടിച്ച വിമാനം പാര്‍ക്കിങ് മേഖലയിലാണ് തകര്‍ന്ന് വീണതെന്ന് ലിയാന് പറഞ്ഞു. കൊല്ലപ്പെട്ട അമേരിക്കന്‍ വംശജരുടെ വിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."